സ്‌ട്രേലിയയില്‍ നിന്ന് പുതിയയിനം ദിനോസര്‍ അസ്ഥി കണ്ടെത്തി ശാസ്ത്രജ്ഞര്‍. ലോകത്ത് ഇതുവരെ കണ്ടെത്തിയ അഞ്ച് വലിയ  ദിനോസര്‍ അസ്ഥികളിലൊന്നാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടാതെ ഓസ്‌ട്രേലിയയില്‍ നിന്ന് കണ്ടെടുത്തതില്‍ ഏറ്റവും വലിയ അസ്ഥിയാണിത്.

സസ്യങ്ങൾ കഴിക്കുന്ന സരോപോഡ് എന്നയിനം ദിനോസറുകൾ ക്രറ്റേഷ്യസ് (92 മുതൽ 96 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് റിസർച്ച് പേപ്പറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഡോ. സ്കോട്ട് ഹോക്സ്ലും റോബിൻ മക്കെൻസിയും ക്വീൻസ്ലാൻഡിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ദിനോസറിന്റെ അസ്ഥിഭാഗം പിടിച്ചുനിൽക്കുന്ന ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു.

പാലിയന്റോളജിസ്റ്റുകൾ കണക്കാക്കുന്നത്, ദിനോസറിന് 5 മുതൽ 6.5 മീറ്റർ വരെ ഉയരവും 25-30 മീറ്റർ നീളവും ഉണ്ടെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ഇനത്തെ ഓസ്ട്രേലിയയിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലുതും ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്തിരിക്കുന്നു. 'ഇത്തരം കണ്ടെത്തലുകൾ മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗം മാത്രമാണെ'ന്നാണ് പാലിയന്റോളജിസ്റ്റായ സ്കോട്ട് ഹോക്നുൽ പറഞ്ഞത്. പുതിയ ഇനത്തിന് 'ഓസ്ട്രേലിയൻ കൂപ്പെറെൻസിസ്' (Australian cooperensis) എന്നാണ് അധികൃതർ പേരിട്ടത്.

ദിനോസർ അസ്ഥികൾ വളരെ വലുതും കനത്തതും ദുർബലവുമാണ്, അവ ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലാണ് സൂക്ഷിക്കുന്നത്. അതിനാൽ ഇത് ശാസ്ത്രീയ പഠനത്തിന് പ്രയാസമുള്ളതാകുന്നു. അസ്ഥികളുടെ താരതമ്യപഠനത്തിനായി എറോമാംഗ നാച്ചുറൽ മ്യൂസിയത്തിൽനിന്നും ക്വീൻസ്ലാൻഡ് മ്യൂസിയത്തിൽ നിന്നുമുള്ള ടീം ഓരോ അസ്ഥിയും 3ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിച്ചു. ഈ പ്രദേശത്ത് കൂടുതൽ ദിനോസർ അസ്ഥിക്കൂടങ്ങൾ കണ്ടെത്തുന്നതിന് സാധ്യതയുണ്ടെന്നും പൂർണമായ ഒരു ശാസ്ത്രീയ പഠനത്തിന് കാത്തിരിക്കുകയാണെന്നും ഫീൽഡ് പാലിയന്റോളജിസ്റ്റായ മക്കെൻസി പറഞ്ഞു.

Content highlights :discovered new species sauropod dinosaur one of the largest species in australia and among world