Dexter| Instagram
നായ ഒരു നാൽക്കാലിയാണ്. മനുഷ്യരെപ്പോലെ രണ്ട് കാലില്‍ നടക്കാന്‍ അവയ്ക്ക് കഴിയുമോ? മനുഷ്യനെപ്പോലെ രണ്ട് കാലില്‍ നടക്കുന്ന ഒരു നായ യു.എസിലെ കൊളോറാഡോയിലെ ഔറേ നഗരത്തിലുണ്ട്. ഡെക്സ്റ്റര്‍ എന്നാണ് പേര്. ബ്രിട്ടാനി സ്‌പെനിയല്‍ എന്ന ഇനത്തിലാണ് ഡെക്സ്റ്റര്‍ പെടുന്നത്. നഗരത്തിലെ എല്ലാവര്‍ക്കും അവനെ അറിയാം. മറ്റെല്ലാ നായകളെയും പോലെ ഡെക്സ്റ്ററും നാല് കാലില്‍ത്തന്നെയായിരുന്നു നടന്നിരുന്നത്.
എന്നാല്‍ 2016-ല്‍ സംഭവിച്ച ഒരു അപകടത്തില്‍പെട്ട് അവന്റെ മുന്‍വശത്തെ കാല്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് അവന്റെ നടത്തം പിന്‍കാലുകള്‍ ഉപയോഗിച്ചായിരുന്നു. ഡെക്സ്റ്റര്‍ അതിശയിപ്പിക്കുന്ന ഒരു നായ തന്നെയാണെന്നാണ് നഗരത്തില്‍ എത്തിയ ഒരു ടൂറിസ്റ്റ് അഭിപ്രായപ്പെട്ടത്. ഞങ്ങളെ അറിയുന്നതിനേക്കാള്‍ കൂടുതല്‍ ഡെക്സ്റ്ററിനെ അറിയുന്നവരാണ് നഗരത്തിലുള്ളവരെല്ലാം എന്ന സന്തോഷം കൂടിയുണ്ട് അവന്റെ ഉടമയായ കെന്റി പസേക്കിന്.
ഒരിക്കല്‍ നഗരത്തിലെ ആരോ ഒരാള്‍ ഡെക്സ്റ്റര്‍ രണ്ട് കാലില്‍ നടക്കുന്നത് വീഡിയോ എടുത്ത് ടിക്‌ടോക്കിലിട്ടു. തുടര്‍ന്നാണ് ഡെക്സ്റ്റര്‍ പ്രശസ്തനാകുന്നത്. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ദശലക്ഷക്കണക്കിന് ലൈക്കുകളാണ് അവന്‍ നേടി. dexterdogouray എന്ന ഇന്‍സ്റ്റഗ്രാം പേജിലും താരമാണ് ഡെക്സ്റ്റര്‍. അവന്‍ നടക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നു. ഉടമയായ കെന്റിയുടെ ജീവിതവും ഡെക്സ്റ്റര്‍ കാരണം ആകെ മാറി. രാവിലെ കെന്റിയെ ഉണര്‍ത്തുന്നതും പല ജോലികളും ചെയ്യാന്‍ തന്നെ പ്രചോദിപ്പിക്കുന്നതിലും അവന്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് പറയുന്നു അവര്‍.
Content highlights : dexter dog had no front leg but he walk two legs like human
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..