മുക്കെല്ലാവര്‍ക്കും വലിയ ഇഷ്ടമുള്ള ഒരു ജീവിയാണ് മുയല്‍. മുയലിനെ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ മുയലിനെ പലരും കാണുന്നത് ആദ്യമായിട്ടായിരിക്കും. സാധാരണ മുയലുകളെപ്പോലെയല്ല, മൃദുവായ രോമങ്ങളോടുകൂടിയതും കാഴ്ചയില്‍ വളരെ ചെറുതുമാണ് ഈ മുയല്‍ ഇനം. കൊളംബിയ ബാസിന്‍ പിഗ്മി റാബിറ്റ് (Basin pygmy rabbit ) എന്നാണ് ഈ മുയലിന്റെ പേര്. യു.എസിലെ ഒറിഗോണ്‍ മൃഗശാലയിലാണ് ഈ ഇത്തിരിക്കുഞ്ഞന്‍ മുയലുള്ളത്. 

മൃഗശാല അധികൃതര്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പിഗ്മി റാബിറ്റിന്റെ ചിത്രം പങ്കുവെച്ചതോടെയാണ് വൈറലായി മാറിയത്. കൊളംബിയയിലെ ബാസിനില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. നോര്‍ത്ത് അമേരിക്കയിലെ മുയല്‍ വര്‍ഗങ്ങളിലെ ഏറ്റവും ചെറിയ കൂട്ടരാണ് ഇവര്‍.

സേജ്ബ്രഷ് എന്നയിനം ചെടികളുടെ സമീപത്ത് കുഴികളുണ്ടാക്കി അതിലാണ് ഇവ കഴിയുന്നത്. ശൈത്യകാലത്ത് ഇവ സേജ്ബ്രഷ് ചെടി ഭക്ഷണമാക്കാറുണ്ട്. കാട്ടുതീയും മറ്റും മൂലമാണ് ഇവയുടെ ജനസംഖ്യയില്‍ കുറവ് സംഭവിച്ചത്.  കാണാന്‍ വളരെ ഭംഗിയുള്ള ഈ ഇത്തിരിക്കുഞ്ഞന് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരും ഉണ്ട്.

Content highlights :  Columbia basin pygmy rabbit photo viral now