150 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന എലിയെ വീണ്ടും കണ്ടെത്തി


യൂറോപ്യന്‍ കുടിയേറ്റത്തിന് മുമ്പ് കിഴക്കന്‍ ഓസ്‌ട്രേലിയില്‍ ഗൗള്‍ഡ് എലികള്‍ സാധാരണമായും വ്യാപകമായും കാണപ്പെട്ടിരുന്നു. 

പ്രതീകാത്മകചിത്രം

സ്ട്രേലിയ: 150 വർഷങ്ങൾക്കുമുമ്പ് വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന ഓസ്ട്രേലിയ ജന്മദേശമായ ഒരിനം എലിയെ അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. പടിഞ്ഞാറൻ ഓസ്ട്രേലിയക്ക് പുറത്തുള്ള ദ്വീപുകളിലാണ് ഗൗൾഡ്സ് എലി(Gould's mice)കൾ വസിക്കുന്നതായി കണ്ടെത്തിയത്.

വംശനാശം സംഭവിച്ച എട്ട് എലികളിൽനിന്നും ജീവിച്ചിരിക്കുന്നതും ഈ എലിയുമായി ബന്ധമുള്ളതുമായ 42 എലികളിൽനിന്നും ഡിഎൻഎ സാമ്പിളുകൾ താരതമ്യം ചെയ്തു.

1788നുശേഷം ഓസ്ട്രേലിയയിൽ വംശനാശം സംഭവിച്ച സസ്തനികളിൽ 41 ശതമാനവും നേറ്റീവ് എലികൾ ( Native Mice) ആണെന്നാണ് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ആയ എമിലി റോയ്ക്രോഫ്റ്റ് പറയുന്നത്. വംശനാശം സംഭവിച്ച ഈ എലിയുടെ തിരിച്ചുവരവ് പ്രതീക്ഷ നൽകുന്നതാണ്. യൂറോപ്യൻ കുടിയേറ്റത്തിന് മുമ്പ് കിഴക്കൻ ഓസ്ട്രേലിയിൽ ഗൗൾഡ് എലികൾ സാധാരണമായും വ്യാപകമായും കാണപ്പെട്ടിരുന്നു.

കറുത്ത എലികളേക്കാൾ താരതമ്യേന ചെറുതായി കാണപ്പെടുകയും ചെറിയ ഗ്രൂപ്പുകളായി ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നവയായിരുന്നു ഗൗൾഡ് എലികൾ. കുറ്റിക്കാട്ടിൽ 15 സെന്റീമീറ്ററോളം മാളമുണ്ടാക്കി ഇവ താമസിച്ചിരുന്നു. ഷാർക്ക് ബേ എലികളിൽനിന്ന് വേർതിരിച്ചറിയാൻ കഴിയാത്തവയാണ് ഗൗൾഡ് എലികൾ. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് (PNAS) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Content highlights :australian native goulds mouse believed extinct in 150 years discovered now

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented