കൊച്ചി: അമ്മു പോയതിൽപ്പിന്നെ അമേലിയ ഉറങ്ങിയിട്ടില്ല. ചക്കരപ്പറമ്പ് പള്ളത്ത് വീട്ടിൽ ഷൈൻ തോമസിന്റെ വീട്ടിലിപ്പോൾ സങ്കടക്കടലാണ്. വീട്ടിലെ ഓമനയായ 'അമ്മു'വെന്ന ഗ്രേ പാരറ്റിനെ കാണാതായതാണ് കാരണം. തിങ്കളാഴ്ച രാവിലെയാണ് അമ്മു കൂട്ടിൽനിന്ന് പറന്നുപോയത്.

അമ്മുവിന്റെ ഇണയായിരുന്ന 'പൊന്നു' ദിവസങ്ങൾക്കു മുമ്പ് അസുഖം ബാധിച്ച് ചത്തുപോയിരുന്നു. പൊന്നുവില്ലാതായതോടെ വിഷമത്തിലായ അമ്മുവിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. പുതിയ കൂട്ടിൽ നിന്നാണ് അമ്മു പോയത്. 'അമേലിയ'യും വീട്ടിലെ അമ്മുവാണ്. അമ്മുവെന്നു വിളിച്ചാൽ രണ്ടുപേരും വിളികേൾക്കുമായിരുന്നു - ഷൈൻ തോമസിന്റെ വാക്കുകളിലും സങ്കടം.

ammu parrot

ആറു വർഷമായി അമ്മു ഇവരുടെ വീട്ടിലെ അംഗമാണ്. വീട്ടിലുള്ളവരെ പേരുവിളിച്ചും പൂച്ചയുടേയും കോഴിയുടേയും ശബ്ദം അനുകരിച്ചും എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റും. ചക്കരപ്പറമ്പ് സെയ്ന്റ് ആന്റണീസ് പള്ളിക്കു സമീപം വലിയൊരു മരത്തിൽനിന്ന് അമ്മു അമേലിയയെ വിളിച്ചതാണ് അവസാനമായി കിട്ടിയ സൂചന. അമ്മുവിനെ കണ്ടതായി സൂചന ലഭിക്കുന്നവർ അറിയിക്കണമെന്നാണ് വീട്ടുകാരുടെ അപേക്ഷ. ഫോൺ: 9846043459.

Content highlights :ammu missing grey clour parrot and waiting ameliya