രു കളിപ്പാവയായിരുന്നില്ല X. കറുത്ത ശൂന്യമായ രണ്ട് കണ്ണുകളുള്ള ആ പാവ ക്രിസ്മസ് സമ്മാനവുമായിരുന്നില്ല. ക്രിസ്മസ് ദിവസം രാവിലെ ഒബി കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ ഉരുണ്ട് മറിഞ്ഞ് വീണ പാവ അന്യഗ്രഹത്തിൽ നിന്നും വന്നതായിരുന്നു. X എന്ന പേരുള്ള ഈ പാവ തനിച്ചല്ല വന്നത്. കൂടെ വിവിധ തരത്തിലുള്ളതും രൂപത്തിലുള്ളതുമായ അനേകം ജീവികളുമുണ്ട്.

യന്ത്രപ്പാവയാണെന്ന് കരുതി ഒബി X എന്ന പാവയുമായി ചങ്ങാത്തത്തിലായി. ദൂരെ ഏതോ ഗ്രഹത്തിലെ ജീവികൾ ക്ലെപ്റ്റോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവർ സ്ഥിരം മോഷ്ടാക്കളാണ്. മറ്റ് ഗ്രഹങ്ങളിലെല്ലാം ചെന്നിറങ്ങി അവിടെയുള്ളതെല്ലാം മോഷ്ടിക്കലാണ് പ്രധാന ജോലി. ഇങ്ങനെ പെരുംകള്ളന്മാരായി തുടരവെ അവരുടെ നിറം നഷ്ടപ്പെട്ട് ബ്ലാക് ആൻഡ് വൈറ്റ് ജീവികളായി മാറി. ഭൂമിയിലിറങ്ങി ഗുരുത്വാകർഷണം മൊത്തമായി മോഷ്ടിച്ചാൽ നഷ്ടപ്പെട്ട നിറം തിരിച്ചുകിട്ടുമെന്നാണ് ക്ലെപ്റ്റോകൾ കരുതുന്നത്. പക്ഷേ, Xന്റെ ഒബിയുമായുള്ള ചങ്ങാത്തം സകലതും തകിടം മറിക്കുന്നു.

സ്റ്റീഫൻ കിയോഡോ സംവിധാനം ചെയ്ത ALIEN XMAS കഴിഞ്ഞ വർഷം റിലീസ് ചെയ്തെങ്കിലും തിയേറ്ററുകളിൽ അധികസമയം പ്രദർശിപ്പിക്കാനായില്ല. ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാൻ സാധിക്കും.

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content highlights : american stop motion animation movie alien xmas is on netflix