യ്യഴി: നീന്തലിൽ വിസ്മയം തീർക്കുകയാണ് നാലുവയസ്സുകാരൻ അലോക് കൃഷ്ണ. വെള്ളത്തിൽ ഏറെനേരം മുങ്ങിനിൽക്കാനുള്ള കഴിവിനോടൊപ്പം നീന്തലിലെ വിവിധ രീതികൾ കാഴ്ചവെക്കുകയും ചെയ്യുന്നു.

അഴിയൂർ ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ മോന്താൽ പാലത്തിന് സമീപത്തെ ഗുരുക്കൾ പറമ്പത്ത് രമിഷയുടെ മകനാണ് മാഹി ജി.എൽ.പി.എസ്. പാറക്കലിലെ എൽ.കെ.ജി. വിദ്യാർഥിയായ അലോക് കൃഷ്ണ. ചെണ്ടവാദ്യം, തബലവാദനം എന്നിവയിലും പ്രാവീണ്യമുണ്ട്.

കോവിഡ് കാലമായതിനാൽ പുറത്തുപോയി നീന്താൻ സാധിക്കാത്തതിനാൽ അമ്മാവൻ രമിത്ത് വീടിനോട് ചേർന്ന് നിർമിച്ചുനൽകിയ ചെറിയ നീന്തൽക്കുളത്തിലാണ് ഇപ്പോൾ അലോക് നീന്തുന്നത്. അലോകിന്റെ കഴിവുകൾക്ക് പിന്തുണയുമായി അമ്മമ്മ രത്നയുമുണ്ട്. അഴിയൂർ പഞ്ചായത്ത് അലോക് കൃഷ്ണയെ അനുമോദിച്ചു.

ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അലോക് കൃഷ്ണയ്ക്ക് കൈമാറി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷ അനിഷ ആനന്ദസദനം തുടങ്ങിയവർ സംബന്ധിച്ചു.

Content highlights :alokh four years old boy demonstrate amazing performances in swimming