പീലി വിടര്‍ത്തി വെള്ളമയിലിന്റെ 'ഷോ'; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ


13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ  ഒരു ലക്ഷത്തിലധികം കാഴ്ചകള്‍ നേടി.

വെള്ളമയിൽ

ല്ലാവർക്കും ഏറെ ഇഷ്ടമുള്ള പക്ഷികളിലൊന്നാണല്ലോ മയിൽ. നമ്മൾ കാഴ്ചബംഗ്ലാവിലും മറ്റും പോകുമ്പോൽ പീലി വിടർത്തി നിൽക്കുന്ന മയിലുകളെ കാണാറുണ്ട്. വളരെ അപൂർവമായേ ആ കാഴ്ച കാണാൻ സാധിക്കാറുള്ളൂ.

ചിലപ്പോൾ വീഡിയോകളിലും ചിത്രങ്ങളിലുമൊക്കെ പീലി വിടർത്തി നിൽക്കുന്ന മയിലിനെ പലരും കണ്ടിട്ടുണ്ടാകും. നമ്മൾ കൂടുതലും കണ്ടിട്ടുണ്ടാകുക നീല നിറത്തിലുള്ള മയിലുകളെയായിരിക്കും. വെള്ളമയിലിനെ വളരെ അപൂർവമായേ കണ്ടിട്ടുണ്ടാകുകയുള്ളൂ. അതിൽ തന്നെ പീലി വിടർത്തി ഗമയിൽ നിൽക്കുന്ന വെള്ള മയിലിനെ കണ്ടിട്ടുള്ളവരും വിരളമായിരിക്കും.

അടുത്തിടെ ട്വിറ്ററിൽ പീലി വിടർത്തി ഷോ കാണിക്കുന്ന വെള്ളമയിലിന്റെ വീഡിയോ വൈറലായിരുന്നു. വീഡിയോയിൽ മയിൽ തന്റെ പീലികൾ മുഴുവൻ വിടർത്തി വൃത്താകൃതിയിലാക്കി നിൽക്കുന്നത് കാണാം. ക്ലൈമാക്സിൽ പീലികളാകെ വിറപ്പിക്കുന്നതും കാണാം. 13 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഒരു ലക്ഷത്തിലധികം കാഴ്ചകൾ നേടി. അത്ഭുതമെന്നും മനോഹരമെന്നും കമന്റുകൾ വരുന്നു. പലർക്കും ഇതൊരു ആദ്യകാഴ്ചയാണെന്നും കമന്റുകളിൽനിന്ന് വ്യക്തം. വീഡിയോ എവിടെനിന്നാണ് പകർത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. മയിലുകളെ പ്രധാനമായും കാണപ്പെടാറുള്ളത് ഇന്ത്യയിലും ആഫ്രിക്കയിലുമാണ്. വെള്ളമയിലുകൾ ഒരു പ്രത്യേക ഇനമാണ്.

Content highlights :a white peacock spreading its feathers viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented