ഇത് വാക്കുകള്‍ക്കുമപ്പുറത്തെ സ്‌നേഹമാണ്; വൈറലായി കുട്ടികളുടെ വീഡിയോ


കുട്ടി അപ്പോള്‍ വളരെ വൈകാരികമായി 'അതെ' എന്ന് മറുപടി നല്‍കുന്നു. 

പ്രതീകാത്മകചിത്രം

മുതിർന്നവർ പറയാനും ചെയ്യാനും മറക്കുന്നതായ പല നല്ലപ്രവൃത്തികളും കുട്ടികൾ ഏറ്റെടുത്ത് ചെയ്യുന്നത് അത്ഭുതപ്പെടുത്താറുണ്ട്. വളരെ നിഷ്കളങ്കമായിട്ടാണ് അവർ അത് ചെയ്യുന്നതും. ഇപ്പോള്‍ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളുടെ കണ്ടുമുട്ടലും സുഖവിവരം അന്വേഷിക്കലുമെല്ലാം അത്തരത്തിലൊന്നാണ്‌.

രണ്ട് കുട്ടികൾ നേർക്കുനേരെ നിൽക്കുന്നതായി വീഡിയോയിൽ കാണാം. തുടർന്ന് വലതുവശത്ത് നിൽക്കുന്ന കുട്ടി മറ്റേ കുട്ടിയോട് 'സുഖമാണോ' (You ok ?) എന്ന് അന്വേഷിക്കുന്നു. ആ കുട്ടി അപ്പോൾ വളരെ വൈകാരികമായി 'അതെ' എന്ന് മറുപടി നൽകുന്നു.

സങ്കടം നിറഞ്ഞ ഒരു ശബ്ദമാണ് ആ കുട്ടിയുടേത്. വലതുവശത്തെ കുട്ടി ഉടനെ ആ കുട്ടിയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും പുറത്തു തട്ടുകയും ചെയ്യുന്നു. ആ പ്രവൃത്തി കുട്ടിയെ ഏറെ സന്തോഷിപ്പിച്ചുവെന്നതിൽ സംശയമില്ല. വീഡിയോ ട്വിറ്ററിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി. കൊക്കോമൊതേഗ്രേറ്റ് എന്ന ഉപയോക്താവാണ് 10 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചത്.

Content highlights : a viral video of two kids and happy moments

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented