ഡോ. സുനിൽ ഫഹദിന്റെ പാടൂരിലെ വീട്ടിൽ കുട്ടികൾക്കായി ഒരുക്കിയ പാർക്ക്
വെങ്കിടങ്ങ്: കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ സ്വന്തം പുരയിടത്തില്‍ ഒരിടമൊരുക്കി ദന്തഡോക്ടര്‍.ഡോക്ടര്‍ സുനില്‍ ഫഹദും കുടുംബവുമാണ് വീടിനോടു ചേര്‍ന്നുള്ള 13 സെന്റ് സ്ഥലത്ത് കുട്ടികള്‍ക്ക് സൗജന്യ കളിസ്ഥലം ഒരുക്കിയത്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ പാടൂര്‍ ഹൈസ്‌കൂള്‍ റോഡിലുള്ള ഡോ. സുനില്‍ ഫഹദിന്റെ വസതിയിലെത്തിയാല്‍ മതി. 'മൈ പാര്‍ക്ക് പാടൂര്‍' എന്ന പേരിലാണ് അദ്ദേഹം കളിസ്ഥലവും വ്യത്യസ്തമായ റൈഡുകളും ഒരുക്കിയിട്ടുള്ളത്.
ഊഞ്ഞാല്‍, കുതിരവട്ടം, ഡക്ക് റൈഡ്, മെറിഗോ റൈഡ് തുടങ്ങിയവയെല്ലാം വിദഗ്ധരുടെ സഹായത്തോടെയാണ് അദ്ദേഹം പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. മാതാപിതാക്കളായ മുഹമ്മദ്, ഫാത്തിമ എന്നിവരുടെ താത്പര്യപ്രകാരയാണ് പാര്‍ക്ക് തയ്യാറാക്കിയത്.
കോവിഡ് കാലത്ത് കുട്ടികളുടെ ഉത്സാഹമെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളിലേക്കൊതുങ്ങി. ഇതുമൂലം ഒട്ടേറെ മാനസികപ്രശ്‌നങ്ങള്‍ കുട്ടികളെ വേട്ടയാടുന്നുണ്ടെന്നും ഇത്തരം കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിനായി തന്റെ വീട്ടില്‍ എത്താമെന്നും ഡോക്ടര്‍ സുനില്‍ പറഞ്ഞു.
Content highlights : a dental doctor build a park in own backyard for children's refreshment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..