അർപ്പിത രജിത് ചിത്രത്തിന്റെ പണിപ്പുരയിൽ
കലഞ്ഞൂര്‍: ക്ലിന്റ് ഇന്റര്‍ നാഷണല്‍ ചിത്രരചനയില്‍ ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ കൊച്ചു ചിത്രകാരിയാണ് പൂതങ്കര തങ്കത്തറയില്‍ അര്‍പ്പിത രജിത്. മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി. അര്‍പ്പിതയുടെ ചിന്തകളിലൂടനീളം വരകളും വര്‍ണങ്ങളുമാണ്. കോവിഡ് പ്രതിസന്ധിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയപ്പോള്‍ അര്‍പ്പിത വരച്ചുകൂട്ടിയത് നൂറ് കണക്കിന് ചിത്രങ്ങളാണ്.
വര്‍ണങ്ങളുടെ ലോകത്ത് എല്ലാത്തരം ചിത്ര രചനകളും അര്‍പ്പിത ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഡൂഡില്‍ ആര്‍ട്ടിലും ഈ കൊച്ചുമിടുക്കി മികവ് തെളിയിച്ചിരിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് ആക്ഷേപഹാസ്യ ചിത്രരചനയും നിരവധിയെണ്ണമാണ് അര്‍പ്പിതയുടെ ശേഖരത്തിലുള്ളത്.
2018-ലെ ക്ലിന്റ് ഇന്‍ര്‍നാഷണല്‍ ചിത്രരചനാ മത്സരത്തില്‍ 97 രാജ്യങ്ങളിലെ കുട്ടികള്‍ക്കൊപ്പം മത്സരിച്ചാണ് അര്‍പ്പിത വിജയിയായത്. കേരള പൈതൃകങ്ങള്‍ എന്ന വിഷയത്തില്‍ തിരുവോണത്തോണിയും വള്ളംകളിയുമാണ് അര്‍പ്പിത മത്സരത്തിനായി വരച്ചത്. തങ്കത്തറയില്‍ രജിത്-ദിവ്യ ദമ്പതിമാരുടെ മകളാണ് അര്‍പ്പിത. സ്‌കൂള്‍ കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Content highlights : 7th standard student arpitha draw paintings more than hundred in covid time
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..