ലിംനേഷ് മോഹനൊപ്പം കളരി അഭ്യസിക്കുന്ന രുദ്രവീണ | ഫോട്ടോ: മനീഷ് ചേമഞ്ചേരി
തൃശ്ശൂര്‍: പ്രായം അഞ്ച്... പക്ഷേ കളരിയില്‍ മെയ്ത്താരിയും കോല്‍ത്താരിയും രുദ്രവീണ പരിശീലിച്ചുകഴിഞ്ഞു. ഇനി ലക്ഷ്യം അങ്കത്താരി. ആറുവയസ്സിനകം അതും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി മുള്ളൂരിലാണ് രുദ്രവീണയും അച്ഛന്‍ ലിംനേഷ് മോഹനും അമ്മ ശില്പയും ഇപ്പോള്‍ താമസിക്കുന്നത്.
കോടിയേരി സ്വദേശിയാണ് ശില്പ. കൂത്തുപറമ്പ് പത്തായക്കുന്ന് തിരുമംഗലത്ത് ഇല്ലത്തിലെ അംഗമായ ലിംനേഷ് മുള്ളൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. കൂത്തുപറമ്പ് കേരള കളരിയിലെ മധു ഗുരുക്കളുടെ കീഴില്‍ 10 വര്‍ഷം ലിംനേഷ് കളരിയഭ്യസിച്ചിട്ടുണ്ട്.
രണ്ടരവയസ്സുള്ളപ്പോള്‍, അച്ഛന്‍ കളരിചെയ്യുന്നതുകണ്ട് കുഞ്ഞുരുദ്രയും മെയ്വഴക്കങ്ങള്‍ അനുകരിക്കാന്‍ തുടങ്ങി. മകള്‍ക്ക് കളരി വഴങ്ങുമെന്ന് മനസ്സിലായപ്പോള്‍ സ്വന്തം ഗുരുവായ മധു ഗുരുക്കളുടെ അടുത്തുകൊണ്ടുപോയി പരിശീലനത്തിന് തുടക്കമിട്ടുവെന്ന് ലിംനേഷ് പറയുന്നു. കതിരൂര്‍ വേറ്റുമ്മല്‍ വേദവ്യാസ വിദ്യാപീഠത്തിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ് രുദ്രവീണ.
Content highlights : 5 year old rudraveena trained martial art form kalaripayattu very active
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..