ഇന്ത്യയിലെ ആദ്യ വനിതാഡോക്ടര്‍, ആനന്ദി ഗോപാല്‍ ജോഷിയുടെ ജീവിതകഥ പറഞ്ഞ് നാലാംക്ലാസുകാരി


സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ താരാ കൃഷ്ണന്റെ നേതൃത്വത്തിലാണ് ഇഷ ഡോക്ടേഴ്‌സ്ദിന പ്രത്യേക വീഡിയോ ഒരുക്കിയത്.

ഇഷ കാര്യാൽ

ഡോക്ടേഴ്‌സ്ദിനത്തില്‍ ഇന്ത്യയിലെ ആദ്യ വനിതാഡോക്ടര്‍ എന്നറിയപ്പെടുന്ന ആനന്ദി ഗോപാല്‍ ജോഷിയുടെ ജീവിതകഥ വീഡിയോരൂപത്തില്‍ അവതരിപ്പിച്ച് നാലാംക്ലാസുകാരി ഇഷ കാര്യാല്‍. 1865ല്‍ മഹാരാഷ്ട്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ആനന്ദി അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് വൈദ്യശാസ്ത്രം പഠിക്കുകയും കഠിനപ്രയത്‌നത്തിലൂടെ ഡോക്ടര്‍ ആയി മാറുകയും ചെയ്തു. ഓരോ വ്യക്തിയേയും പ്രചോദിപ്പിക്കുന്ന ജീവിതമായിരുന്നു ആനന്ദിയുടേത്. ആനന്ദി ഗോപാല്‍ എന്ന മറാത്തി സിനിമയിലെ ചില ഭാഗങ്ങള്‍ ചേര്‍ത്തുവെച്ച് ഒപ്പം ഇഷയുടെ ഇംഗ്ലീഷിലുള്ള രസകരമായ പറച്ചിലും ചേര്‍ത്തുവെച്ചാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ചേവായൂരിലെ ഭാരതീയ വിദ്യാഭവനിലാണ് ഇഷ പഠിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ താരാ കൃഷ്ണന്റെ നേതൃത്വത്തിലാണ് ഇഷ ഡോക്ടേഴ്‌സ്ദിന പ്രത്യേക വീഡിയോ ഒരുക്കിയത്. ഇംഗ്ലീഷ് അധ്യാപികയായ സന്ദീപ മേനോക്കിയാണ് സ്‌ക്രിപ്റ്റ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ഒപ്പം സംവിധായകനും ഇഷയുടെ വല്ല്യച്ഛനുമായ ഷാജൂണ്‍ കാര്യാല്‍ വീഡിയോ കൂടുതല്‍ ക്രിയേറ്റീവ് ആയി അവതരിപ്പിക്കുന്നതിലും ആസ്വാദനക്ഷമമാക്കുന്നതിലും ഇഷയ്‌ക്കൊപ്പം നിന്നു. ഒപ്പം അച്ഛന്‍ സൂരജ് കാര്യാലിന്റെയും അമ്മ നന്ദിനി കാര്യാലിന്റെയും പിന്തുണ ഇഷയ്ക്കുണ്ടായിരുന്നു. നേരത്തെ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇഷ ഒരുക്കിയ 'കൊറോണ ക്യുര്‍' എന്ന ആല്‍ബം ഏറെ ശ്രദ്ധനേടിയിരുന്നു.

Content highlights : 4th standard student isha kariyal talk about anandi gopal joshi in docters' day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented