ന്മണ്ട: ഒരുമണിക്കൂറിനുള്ളില്‍ മാജിക് പെന്‍സില്‍ ഡ്രോയിങ്ങിലൂടെ നവരസങ്ങള്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി പതിനാറുകാരന്‍. നന്മണ്ട ബാലബോധിനി, നടുവിലകണ്ടി പൊയില്‍ സതീഷ് കുമാര്‍-സീന ദമ്പതിമാരുടെ മകന്‍ അശ്വന്ത് ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 1-ലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അശ്വന്ത്. ചിത്രകല അഭ്യസിച്ചിട്ടില്ല. വരയോടുള്ള താത്പര്യത്തില്‍ ചിത്രകാരനായതാണെന്ന് അശ്വന്ത് പറയുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് സ്വയം വരച്ചുതുടങ്ങിയതാണ്. ഇതിനകം നൂറുകണക്കിന് ചിത്രങ്ങള്‍ അശ്വന്ത് വരച്ചുകഴിഞ്ഞു.

3.2 സെന്റീമീറ്റര്‍ വീതിയും 4 സെന്റീമീറ്റര്‍ നീളവും മാത്രമേ അശ്വന്‍ വരച്ച ചിത്രത്തിനുള്ളൂ. ഇതാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കാന്‍ കാരണമായത്. ചേച്ചി അശ്വതി കൃഷ്ണയാണ് നേട്ടത്തിന് പ്രചോദനമായതെന്ന് അശ്വന്ത് പറയുന്നു. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇതേ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.

Content highlights : 16 years old aswanth achieve india book of records in navarasa drawing