മുക്ക് ചുറ്റിലുമുള്ള ജീവിജാലങ്ങളിൽ പലതും വംശനാശത്തിന്റെ തൊട്ടടുത്താണ്. പല ജീവികളും ഭൂമിയിൽനിന്ന് ഇതിനകം അപ്രത്യക്ഷമായിക്കഴിഞ്ഞു. ഗുരുതരമായ ഭീഷണി നേരിടുന്ന പല ജീവികളുടെയും ജനസംഖ്യയിൽ വർദ്ധനവ് സംഭവിക്കുന്നതാണ് ഇതിനിടയിലെ ഏക ആശ്വാസം. ഇപ്പോൾ വരുന്ന വാർത്ത ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങ് ഇനമായി പരിഗണിക്കുന്ന പിഗ്മി മാർമോസെറ്റുകളെ സംബന്ധിച്ചാണ്.

ഇംഗ്ലണ്ടിലെ ചെസ്റ്റർ മൃഗശാലയിൽ നിന്നാണ് മാർമോസെറ്റ് കുരങ്ങ് രണ്ട് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന സന്തോഷവാർത്ത പുറത്തുവരുന്നത്. രണ്ട് കുഞ്ഞുങ്ങൾ അതിന്റെ അച്ഛനോടും അമ്മയോടും കൂടി നിൽക്കുന്ന വീഡിയോ മൃഗശാലയുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. ' ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങുകൾ ജനിച്ചിരിക്കുന്നു. അവ ഇരട്ടകളാണ്. ഇവയ്ക്ക് രണ്ട് ഇഞ്ച് നീളവും പത്ത് ഗ്രാം ഭാരവും മാത്രമേയുള്ളൂ.' ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം അവർ കുറിച്ചിരിക്കുന്നു.

കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളിലെ ആമസോൺ മഴക്കാടുകളിലാണ് ഈ ചെറിയ ഇനം കുരങ്ങുകളെ ധാരാളമായി കണ്ടുവരുന്നത്. ഈ വർഗം കുരങ്ങന്മാർ നിലവിൽ ഭീഷണി നേരിടുകയാണ്. അതിനാൽ ഇരട്ടക്കുഞ്ഞുങ്ങളുടെ ഈ വരവ് വലിയ പ്രതീക്ഷ നൽകുന്നു. ഈ കുരങ്ങന്മാരുടെ നിമിഷങ്ങൾ പകർത്തിയ വീഡിയോ 12,000 -ത്തിലധികം കാഴ്ചക്കാരെ നേടി. ' ഈ കുരങ്ങന്മാർ എത്ര ഭംഗിയുള്ളവരാണെന്ന കാര്യം ആർക്കറിയാം' തുടങ്ങിയ രസകരമായ നിരവധി കമന്റുകളും ഒപ്പം ലഭിക്കുന്നു. എന്തായാലും മാർമോസെറ്റ് കുരങ്ങു വർഗത്തിന്റെ ഭാവി പ്രതീക്ഷ നിറഞ്ഞതാണെന്ന് തെളിയിക്കുന്നതാണ് ഈ ഇരട്ടക്കുഞ്ഞുങ്ങളുടെ വരവ്!

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chester Zoo (@chesterzoo)

Content highlights :world most tiny monkey species pigmy marmosets twins born in chester zoo