കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ നല്ല രക്ഷിതാവായിരിക്കുക പ്രധാനമാണ്. നാല് തരത്തില്‍ ഉള്ള പാരന്റിംഗ് രീതിയാണ് പൊതുവെ ഉള്ളത്.

  1. എല്ലാ കാര്യത്തിലും വളരെ കര്‍ക്കശക്കാരായിരിക്കുക. അതുമൂലം നിങ്ങളെ കുട്ടി വല്ലാതെ പേടിക്കുന്ന അവസ്ഥ. വഴക്ക് പറയല്‍, അടി എന്നിവ സ്ഥിരം പതിവുകള്‍.
  2. കുട്ടികളെ എല്ലാറ്റിനും അനുവദിക്കുന്ന രീതി. ഒന്നിനും വിലക്കുകളില്ല. കുട്ടി കരയുമോ വിഷമിക്കുമോ വാശിപിടിക്കുമോ എന്ന് നിങ്ങള്‍ പേടിക്കുന്ന അവസ്ഥ.
  3. കുട്ടിയെ ഒട്ടും തന്നെ ശ്രദ്ധിക്കാത്ത രീതി. അതായത് നിങ്ങളുടെ ജോലിത്തിരക്കുകള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ മൂലം കുട്ടിയെ ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്ത അവസ്ഥ. കുട്ടി അവനിഷ്ടമുള്ളതുപോലെ പെരുമാറുന്നു.
  4. നാലാമത്തെ രീതി കുറേക്കൂടി ജനാധിപത്യപരമാണ്. അതായത് അച്ഛനമ്മമാരുടെ നിര്‍ദ്ദേശങ്ങള്‍ പൊതുവെ കുട്ടി അനുസരിക്കുന്നു. അതുപോലെ കുട്ടിയുടെ ചെറിയ വാശികളും മറ്റും ഇടയ്ക്ക് രക്ഷിതാക്കളും സമ്മതിച്ചുകൊടുക്കുന്നു.

ഇതില്‍ നാലാമത്തെ രീതിയാണ് സാമാന്യം നല്ലതായി അംഗീകരിക്കപ്പെടുന്നത്. നിങ്ങള്‍ ഇതില്‍ ഏതുതരം രക്ഷിതാവാണെന്ന് ആദ്യം കണ്ടെത്തിക്കോളൂ. കുട്ടിയെ ശാസിക്കും മുന്‍പ് സ്വയം മാറാന്‍ രക്ഷിതാക്കളും തയ്യാറായേ പറ്റൂ. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ രക്ഷിതാക്കളുടെ പങ്ക് ചെറുതല്ല.

Content Highlights: What kind of a parent are you?