ണ്ണിന്റെ കൃഷ്ണമണിയുടെ മധ്യത്തിലുള്ള കറുത്ത വൃത്തഭാഗമാണ് പ്യൂപ്പിൾ (Pupil). കണ്ണിനുള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ധർമം. മനുഷ്യനിൽ പ്യൂപ്പിൾ വൃത്താകൃതിയിലാണ് കാണുന്നത്. എന്നാൽ പല ജീവികളിലും ഇതിന് വ്യത്യാസം വരും. പൂച്ചകൾക്ക് ലംബമായ വരകളോടുകൂടിയ പ്യൂപ്പിളും ആടുകൾക്ക് തിരശ്ചീനമായ പ്യൂപ്പിളുമാണുള്ളത്.

ജെറാർഡ് ഓഫ് ക്രിമോണ എന്ന ഇറ്റാലിയൻ പരിഭാഷകനാണ് പ്യൂപ്പിൾ എന്ന പദം സംഭാവന ചെയ്തത്. ഏറ്റവും പ്രസന്നമായ കാര്യങ്ങൾ കാണുമ്പോൾ ഒരു മനുഷ്യന്റെ കണ്ണിലെ പ്യൂപ്പിൾ 45 ശതമാനം വികസിക്കുമത്രെ!

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :what are the functions of pupil in the eye