ഹജീവിയെ രക്ഷപ്പെടുത്തുന്ന കാര്യത്തിൽ മനുഷ്യനെപ്പോലെ മൃഗങ്ങളും മുന്നിലാണ്. ട്വിറ്ററിൽ വന്ന ഒരു വീഡിയോ അത് ശരിവെക്കുന്നുണ്ട്. 59 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയുടെ ആദ്യം ഒരു മുയൽ മണ്ണ് മാന്തുന്നതായി കാണാം. തുടർന്ന് അത് വലിയ ഒരു കുഴിയായി മാറുന്നു. സംഭവം എന്തെന്ന് ആലോചിക്കുമ്പോഴാണ് ഒരു ജീവിയുടെ കൈ പുറത്തേക്ക് വരുന്നത്. ഏതോ ഷീറ്റിനടിയിൽ കുടുങ്ങിപ്പോയതാണ് പൂച്ച.

മുയൽ അതിനെ പുറത്തെത്തിക്കാൻ വേണ്ടിയാണ് കുഴിയുണ്ടാക്കുന്നത്. വളരെ വേഗത്തിലാണ് മുയൽ മണ്ണെടുക്കുന്നത്. ഇടയ്ക്ക് ഒന്ന് നിർത്തി ഇത്രയും മതിയോ എന്ന ഭാവത്തിൽ ഇരിക്കുന്നു. അപ്പോൾ പൂച്ച കൈ പുറത്തേക്കിട്ട് ഇനിയും കുഴിക്ക് എന്ന് കാണിക്കുന്നു. കുറച്ചുകഴിഞ്ഞ് മുയൽ മണ്ണ് കുഴിക്കുന്നത് നിർത്തുന്നു.

പൂച്ച പുറത്തേക്ക് തലയിടുന്നു. മുഴുവനായും പുറത്തേക്ക് വരുന്നത് കാണാം. മുയൽ അപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു. പൂച്ചയും പിന്നാലെ ചെല്ലുന്നതാണ് വീഡിയോയുടെ അവസാനത്തിൽ. അനിമൽ ലൈഫ് എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നു.


Content highlights: viral video of  rabbit digging hole and pulling out a cat