കെ.ജി.എഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യക്കാർക്കിടയിൽ വലിയ ആരാധകവൃന്ദം സൃഷ്ടിച്ച നടനാണ് യഷ്. താരത്തിന് പുറമേ ഭാര്യയായ രാധികയ്ക്കും മക്കളായ ആയ്റയ്ക്കും യഥർവിനുമെല്ലാം ഏറെ ആരാധകരുണ്ട്. കുട്ടികൾക്കൊപ്പമുള്ള യഷിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം രാധിക തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. മക്കൾക്കൊപ്പമുള്ള യഷിന്റെ അത്തരമൊരു വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മക്കളായ ആയ്റയ്ക്കും യഥർവിനുമൊപ്പം 'ജോണി... ജോണി... യെസ് പപ്പായെന്ന' നഴ്സറിപ്പാട്ട് പാടുന്ന യഷിന്റെ രണ്ടു വീഡിയോയാണ് രാധിക പങ്കുവെച്ചിരിക്കുന്നത്. പാട്ടിന്റെ അവസാന വരി പാടുന്നത് കുട്ടി യഥർവാണെന്ന് ആദ്യ വീഡിയോയിൽ കാണാം. അടുത്ത വീഡിയോയിൽ അച്ഛനൊപ്പം പാട്ടുപാടാൻ മകൾ ആയ്റയും കൂടുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Lockdown diaries : One Johnny and Another (a rather impatient one) 😁 #radhikapandit #nimmaRP

A post shared by Radhika Pandit (@iamradhikapandit) on

എന്തായാലും താരത്തിന്റെയും മക്കളുടേയും വീഡിയോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. തങ്ങളുടെ വീട്ടുവിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുള്ള ഇവരുടെ ഓരോ പോസ്റ്റുകൾക്കും ലക്ഷക്കണക്കിന് പേരാണ് ലൈക്കുകളുമായെത്തുന്നത്. ലോക്ഡൗൺ കാലത്ത് അച്ഛനൊപ്പം കളിക്കാൻ സമയം കിട്ടിയതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കാണാനുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമെന്റുകളിലേറെയും.

Content Highlights: video of yash and kids goes viral