ക്ഷികളുടെ കൂട്ടത്തിലെ വ്യത്യസ്തരാണ് പെൻഗ്വിനുകൾ. വെള്ളയും കറുപ്പും നിറവും ചെറു ചിറകുകളുമുള്ള ഇക്കൂട്ടർ കാണപ്പെടുന്നത് ധ്രുവ പ്രദേശങ്ങളിലാണ്. എന്നാൽ അതിന് പുറമേ ചില സംരക്ഷിത ചുറ്റുപാടുകളിൽ ഇവരെക്കാണാനാകും. അത്തരമൊരിടത്തു നിന്നുള്ള പെൻഗ്വിൻ കുഞ്ഞുങ്ങളുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

യു.എസ്.എയിലെ ഷെഡ് അക്വേറിയത്തിൽ നിന്നുള്ള കാഴ്ചകളാണിത്. ആദ്യമായി വെള്ളത്തിൽ നീന്താനിറങ്ങുന്ന പെൻഗ്വിൻ കുഞ്ഞുങ്ങളാണ് വീഡിയോയിൽ. തുടക്കം ചെറിയ പരിഭ്രമമുണ്ടെങ്കിലും ഒരാൾ വെള്ളത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും സന്തോഷമായി. പിന്നീട് എല്ലാവരും കൂട്ടം ചേർന്ന് വെള്ളത്തിൽ നീരാടുന്നതും വീഡിയോയിൽ കാണാം.

'നീന്താനാരംഭിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾ! ആദ്യമായി വെള്ളത്തിലേക്കിറങ്ങുന്ന ഈ നാലു പെൻഗ്വിൻ കുഞ്ഞുങ്ങൾ പിന്നിടാൻ പോകുന്നത് ഒരു നാഴികകല്ലാണ്! വെള്ളത്തിൽ നീന്താൻ ഇവർ പൂർണമായി സജ്ജരായ ശേഷം ബാക്കിയുള്ള പെൻഗ്വിൻ കോളനിക്കൊപ്പം ഇവരും ചേരും.' വീഡിയോ പങ്കുവെച്ചു കൊണ്ട് അക്വേറിയം അധികൃതർ കുറിച്ചു.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇവ നീന്തുന്നത് കാണാൻ എത്ര ഭംഗിയാണെന്ന് ചിലർ കുറിച്ചപ്പോൾ ഇത്ര മനോഹരമായ വീഡിയോ പങ്കുവെച്ചതിന് അക്വേറിയം അധികൃതരോട് നന്ദി പറയുന്നുമുണ്ട് ചിലർ.

Content Highlights: Video of penguinchicks swimming for first time goes viral