രടി വർഗത്തിലെ രസികന്മാരാണ് ഭീമൻ പാണ്ടകൾ. മുളയും തിന്ന് മരത്തിലിരിക്കുന്ന ഇക്കൂട്ടർ ശരിക്കും പ്രകൃതിയിലെ അൽഭുതങ്ങൾ തന്നെയാണ്. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമായയിനാൽത്തന്നെ സംരക്ഷിത ചുറ്റുപാടുകളിലാണ് ഇവ ഏറെയും വളരാറ്. ഇങ്ങനെയൊരു സംരക്ഷണ കേന്ദ്രത്തിൽ വളരുന്ന ഭീമൻ പാണ്ടകളുടെ കളികളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാധാരണ കുട്ടികൾ നിരങ്ങിക്കളിക്കുന്ന സ്ലൈഡറിലാണ് പാണ്ടക്കുട്ടികളുടെ കളി. തടികൊണ്ടുണ്ടാക്കിയ സ്ലൈഡറിൽ നാലു പാണ്ടക്കുട്ടികൾ നിരങ്ങിക്കളിക്കുന്നത് വീഡിയോയിൽ കാണാം. മുകളിൽ നിന്ന് താഴേക്ക് വരുന്നവർ താഴെയുള്ളവരെ കെട്ടിപ്പിടിക്കുകയും തള്ളി മാറ്റുകയുമെല്ലാം ചെയ്യുന്നുണ്ട്. കളിമതിയാക്കാൻ മനസ്സില്ലാതെ നിരങ്ങി താഴെ വന്നതിന് പിന്നാലെ വീണ്ടും സ്ലൈഡറിലേക്ക് കയറാൻ മൽസരിക്കുകയാണ് പാണ്ടകൾ.

സൈമൺ ബി.ആർ.എഫ്.സിയെന്ന ട്വിറ്റർ അക്കൗണ്ടിലാണ് 34-സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ലൈഡ് ചെയ്ത് കളിക്കുന്ന പാണ്ടകൾ നിങ്ങളുടെ ദിവസത്തിൽ പുഞ്ചിരി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമെന്റുകളുമായെത്തിയത്.

Content Highlights: Video of giant pandas playing on a slider goes viral