ല്ല ചൂടുള്ള ഒരു ദിവസം ഐസ്ക്രീം കിട്ടിയാൽ ആരായാലും കഴിച്ചുപോകും. അതിന് മനുഷ്യരെന്നോ നായകളെന്നോ വ്യത്യാസമില്ല. അത് വ്യക്തമാക്കുന്നൊരു വീഡിയോയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കാലിഫോർണിയയിലെ ബൂമറെന്ന നായയാണ് ഈ വീഡിയോയിലെ താരം. പുറത്തു നല്ല ചൂടായതിനാൽ കളിക്കാൻ കഴിയാതെ സങ്കടപ്പെട്ടിരിക്കുന്ന ബൂമറിനെ സന്തോഷിപ്പിക്കാനായി വീട്ടുകാർ അവനെയൊരു സാഹസിക യാത്രയ്ക്ക് കൊണ്ടുപോകുകയാണ്.

ഈ യാത്രയ്ക്കിടെയാണ് അവന് കഴിക്കാനായി നല്ല ഐസ്ക്രീം കിട്ടിയത്. ഒരു നിമിഷം പോലും പാഴാക്കാതെ അതെല്ലാം അവൻ വായിലാക്കുന്നത് വീഡിയോയിൽ കാണാം.

ഐസ്ക്രീമും തണ്ണിമത്തനുമെല്ലാം ഇഷ്ടപ്പെടുന്ന, സമോയഡ് വർഗത്തിൽപ്പെട്ട ബൂമറിന് ഇൻസ്റ്റാഗ്രാമിൽ സ്വന്തമായി ഒരു അക്കൗണ്ട് പോലുമുണ്ട്. ബൂമർ ദി ലാൻഡ്കൗഡെന്ന പേരുള്ള ഈ അക്കൗണ്ടിൽ 1,16,000-ലധികം ഫോളോവേഴ്സാണുള്ളത്.

Content Highlights: Video Of Dog Eating Ice Cream goes viral