നായകളെക്കണ്ടാൽ ജീവനുകൊണ്ടോടുന്ന പൂച്ചകളും അവരെ പിടിക്കാൻ പിന്നാലെയോടുന്ന നായകളുമെല്ലാം നമ്മുടെ നാട്ടിൻപുറത്തെ സ്ഥിരം കാഴ്ചകളാണ്. തരംകിട്ടിയാൽ കടിച്ചുകീറാൻ നടക്കുന്ന ഇക്കൂട്ടർ ആജന്മ ശത്രുക്കളായാണ് അറിയപ്പെടുന്നത്. എന്നാൽ ഈ ധാരണകളെയെല്ലാം തെറ്റിക്കുന്ന വിധത്തിലുള്ളൊരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പരസ്പരം സ്നേഹപ്രകടനം നടത്തുന്ന പൂച്ചയും നായ്ക്കുട്ടിയുമാണ് വീഡിയോയിലുള്ളത്. ഒരു മൂലയിലിരുന്നുറങ്ങുന്ന പൂച്ചയ്ക്കടുത്തേക്ക് എത്തിയ നായ്ക്കുട്ടി, പൂച്ചയുടെ മുകളിൽ കയറി അതിനെ കെട്ടിപ്പിടിക്കുകയും മണത്തുനോക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. നായ്ക്കുട്ടിയുടെ ഈ സ്നേഹപ്രകടനത്തിനെല്ലാം ഇരുന്നുകൊടുക്കുന്നുമുണ്ട് പൂച്ച.

'ബൗട്ടൻ ഹബിഡൻ' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് 'ആത്മാർഥ സുഹൃത്തുക്ക'ളെന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയാണിത്. പങ്കുവെച്ചതിന് പിന്നാലെ 13,000-ലധികം പേരാണ് 13 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടത്.

Content Highlights: video of a puppy playing with a cat goes viral