തിരുവനന്തപുരം: ചെറിയ കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താന്‍ രണ്ടുവയസ്സു മുതലുള്ള കുട്ടികള്‍ക്കും അങ്കണവാടിയില്‍ പ്രവേശനം നല്‍കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ചൂഴമ്പാലയില്‍ ഇത്തരത്തില്‍ അങ്കണവാടി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തിനകം എല്ലാ പഞ്ചായത്തുകളിലും രണ്ടുവയസ്സിനു മുകളിലുള്ള കുട്ടികളെ പ്രവേശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കുട്ടികളിലെ പോഷണക്കുറവ് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. അതു പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഫെബ്രുവരി 27, 28 തീയതികളില്‍ ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ സംഘടിപ്പിക്കുന്ന ദേശീയ പോഷണ സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും പങ്കെടുത്തു.

Content Highlights: two year olds to be admitted in anganwadis as per new rule