മയും മുയലും തമ്മിലുള്ള ഓട്ടമൽസരത്തിന്റെ കഥ കൂട്ടുകാർ കേട്ടിട്ടുണ്ടാകുമല്ലോ? മുയൽ ഉറങ്ങിപ്പോയതു കാരണം വേഗത കുറവായിരുന്നിട്ട് കൂടി ഓട്ടമൽസരത്തിൽ ആമ ജയിച്ചു. നമ്മുടെ അതേ ആമയുടെ പിൻഗാമികൾ പക്ഷേ വേഗത കൂട്ടാൻ ചില പരിഷ്കാരങ്ങളെയൊക്കെ കൂട്ടുപിടിക്കുന്നുണ്ട്. അത് വ്യക്തമാക്കുന്നൊരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

വളരെ വേഗത്തിൽ ദൂരെ നിന്ന് വരുന്ന ആമയാണ് വീഡിയോയിൽ ആദ്യം ദൃശ്യമാകുക. എന്നാൽ ആമ അടുത്തേത്തുമ്പോഴേക്കും ഈ വേഗതയുടെ കാരണം നമുക്ക് മനസ്സിലാകും. ഒരു കളിപ്പാട്ട കാറിന്റെ മുകളിലേറിയാണ് വളരെ വേഗത്തിലുള്ള ആമയുടെ സഞ്ചാരം.

എർത്ത്സ് ബ്യൂട്ടിയെന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 27,000-ലേറെ ആൾക്കാരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. വേഗത്തിൽ സഞ്ചരിക്കാൻ കുറുക്കുവഴി കണ്ടെത്തിയ ആമയെ പ്രകീർത്തിച്ച് നിരവധിപ്പേരാണ് ഈ വീഡിയോയോട് പ്രതികരിച്ചത്.

Content Highlights: Turtle use toycar to move around video goes viral