ളരെ പതുക്കെ സഞ്ചരിക്കുന്ന, ശാന്ത ശീലരായവരെന്ന പ്രതിച്ഛായയുള്ള ജീവികളാണ് ആമകൾ. എന്നാൽ ആ ധാരണ അപ്പാടെ തെറ്റിക്കുന്ന ഒരു വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

നദിക്കരയിൽ കൂട്ടമായി നിന്ന് എന്തോ ചികയുന്ന പ്രാവിൻ കൂട്ടത്തെ വീഡിയോയിൽ കാണാം. പെട്ടെന്ന് വെള്ളത്തിൽ നിന്ന് ഉയർന്നു വന്ന ഒരാമ കൂട്ടത്തിലെ ഒരു പ്രാവിനെ ഒറ്റയടിക്ക് അകത്താക്കുന്നു. ആ പ്രാവുമായി വെള്ളത്തിനടിയിലേക്ക് ആമ നീങ്ങുന്നതും വീഡിയോയിൽ കാണാം. നിമിഷ നേരത്തിനുള്ളിലാണ് എല്ലാം നടന്നത്.

'നേച്ചർ ഈസ് സ്കേറി'യെന്ന ട്വിറ്റർ അക്കൗണ്ടിലാണ് 10 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 18 ലക്ഷത്തിലധികം ആൾക്കാൾ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമെന്റുകളുമായെത്തിയത്. 'ഞാൻ കണ്ടതിൽവെച്ച് ഏറ്റവും വേഗമേറിയ ആമ'യെന്ന് ഒരാൾ കുറിച്ചപ്പോൾ 'വളരെ പാവമെന്ന് നമ്മൾ വിചാരിക്കുന്ന പലരും ഈ ആമയെപ്പോലെയാണെ'ന്ന് മറ്റൊരാൾ കുറിച്ചു.

Content Highlights: Turtle kills pigeon in one swift move, drags it along in water the video goes viral