ജനപ്രിയ കാർട്ടൂൺ കഥാപാത്രം ടിൻ-ടിന്റെ കാർട്ടൂൺ ചിത്രത്തിന് റെക്കോഡ് ലേലത്തുക. ടിൻ-ടിന്റെ സ്രഷ്ടാവായ ബെൽജിയൻ കാർട്ടൂണിസ്റ്റ് ഹെർഗ് വരച്ച് 1936-ൽ പുറത്തിറങ്ങിയ ബ്ലൂ ലോട്ടസ് പരമ്പരയിലെ ചിത്രം 22 കോടി രൂപയ്ക്കാണ് (3.1 മില്യൺ ഡോളർ) വിറ്റുപോയത്. പാരീസിലെ ആർട്ട്കുര്യലിൽ പ്രദർശനത്തിനുവെച്ചിരുന്ന ചിത്രം വിറ്റു പോയത് ഒരു കാർട്ടൂൺ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ്.
ടിൻ-ടിൻ കാർട്ടൂൺ പരമ്പരയിലെ അഞ്ചാം പതിപ്പായ ബ്ലൂ ലോട്ടസിന്റെ കവർ ചിത്രമാണിത്. 1931-ൽ ചൈനയിൽ ജാപ്പനീസ് ചാരശൃംഖലയെക്കുറിച്ച് അന്വേഷിക്കാൻ പ്രിയപ്പെട്ട നായ സ്നോയിക്കൊപ്പം എത്തുന്ന കഥയാണ് ബ്ലൂ ലോട്ടസ് പറയുന്നത്.
Content highlights :tintin cartoon cover sold and setting new world record