തിരുകളില്ലാതെ ആസ്വദിക്കാൻ കഴിയുന്നതാണ് സംഗീതം. അതുപോലെ വിലയേറിയ സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെയും നമുക്ക് സംഗീതം ആസ്വദിക്കാൻ കഴിയും. അതിന്റെ തെളിവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന മൂന്ന് കുട്ടികളുടെ സംഗീതബാൻഡ്. അവരുടെ പാട്ടുവീഡിയോ കണ്ടാൽ ആർക്കും ഇഷ്ടമാകും. വീണ്ടും വീണ്ടും കാണാൻ തോന്നും. തന്റെ കൈയിലിരിക്കുന്ന നീളത്തിലുള്ള വടി വിലയേറിയ ഒരു ഗിറ്റാർ ആണെന്ന് വിചാരിച്ചാണ് കുട്ടിപ്പാട്ടുകാരൻ പാടുന്നതും വിരലുകളനക്കുന്നതും.

അവന്റെ പിറകിൽ നിൽക്കുന്ന കുട്ടിയുടെ കൈയിൽ സംഗീതോപകരണങ്ങളൊന്നും ഇല്ലെങ്കിലും ഒരു ഗിറ്റാർ ഉണ്ടെന്ന് വിചാരിച്ചാണ് പാടുന്നത്. മൂന്നുപേരും വളരെ ആസ്വദിച്ച്, സന്തോഷത്തിലാണ് പാടുന്നത്. ഐ.പി.എസ്. ഓഫീസറായ ഭിഷാം സിങ് ആണ് 45 സെക്കന്റുള്ള വീഡിയോ തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ 24 മണിക്കൂറിനുള്ളിൽ മൂവായിരത്തിലധികം കാഴ്ചക്കാരെ നേടി. 'ഈ വർഷത്തെ ഏറ്റവും സന്തോഷമുള്ള ബാൻഡ്, ഒപ്പം ഏറ്റവും വിലയേറിയ ഗിറ്റാറും. സന്തോഷം നിലകൊള്ളുന്നത് നിങ്ങളുടെ മനോഭാവത്തിലാണ്' എന്നാണ് ഭിഷാം സിങ് വിശേഷിപ്പിച്ചിട്ടുള്ളത്. കാഴ്ചക്കാർക്ക് ഈ കുട്ടിപ്പാട്ടുകാരെ നന്നായി ബോധിച്ചുവെന്ന് കമന്റുകളും പറയുന്നു.

Content highlights :three kids singing song with guitar very happily viral video