രുപത് വർഷം മുമ്പ് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച സോംബി ഫിഷിനെ ഓസ്ട്രേലിയയിലെ വിക്ടോറിയ തടാകത്തിൽ കണ്ടെത്തി. തെക്കൻ പർപ്പിൾ-പുള്ളി ഗുഡ്ജിയൻ (Southern purple-spotted gudgeon) എന്ന മത്സ്യമാണ് സോംബി ഫിഷ് എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത്. 1998-ൽ വംശനാശം സംഭവിച്ചതായി കരുതിയ ഈ മത്സ്യത്തിൽ രണ്ടെണ്ണത്തെ 2019-ൽ കെരാങ്ങിലെ മിഡിൽ റീഡി തടാകത്തിൽ നിന്നും സംരക്ഷകർ കണ്ടെത്തി.

രണ്ട് വർഷത്തിനുശേഷം വീണ്ടും ഈ മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ്. ക്യാപ്റ്റീവ് ബ്രീഡിംഗ് പ്രോഗ്രാമിലൂടെ സോംബി ഫിഷിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഈ മത്സ്യത്തിന്റെ ദീർഘകാല നിലനില്പിനായുള്ള പദ്ധതിയും ആവിഷ്കരിച്ചിരിക്കുകയാണ് വിദഗ്ധ സംഘം. സോംബി ഫിഷിനെ വീണ്ടും കണ്ടെത്തിയത് അന്വേഷണസംഘത്തിൽ വലിയ ആവേശവും അവിശ്വസനീയതയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സോംബി ഫിഷുകളുടെ സംരക്ഷണത്തിനും എണ്ണം വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് അന്വേഷണസംഘം പറയുന്നു. ന്യൂ സൗത്ത് വെയ്ൽസിൽ വംശനാശഭീഷണി നേരിടുന്നുണ്ടെങ്കിലും ഈ ഇനം ക്വീൻസ്ലാൻഡിൽ സമൃദ്ധമായി കാണപ്പെടുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്. വിക്ടോറിയ നോർത്ത് സെൻട്രൽ ക്യാച്ചമെന്റ് മാനേജ്മെന്റ് അതോറിറ്റിയാണ് ഈ മത്സ്യത്തിന് സോംബി ഫിഷ് എന്ന പേര് കൂടി നൽകിയത്.

Content highlights :southern purple spotted gudgeon zombie fish spotted in victoria lake in australia