നകൾ കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ മൃഗങ്ങളാണ് കാണ്ടാമൃഗങ്ങൾ. അപാരമായ തൊലിക്കട്ടിയുടെ പേരിൽ അറിയപ്പെടുന്ന ഇക്കൂട്ടർ കാഴ്ചയിൽ ഭീമന്മാരാണെങ്കിലും രസികരാണ്. അങ്ങനെയൊരു കാണ്ടാമൃഗക്കുഞ്ഞിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു ബ്രഷ് ഉപയോഗിച്ച് കാണ്ടാമൃഗത്തിനെ വൃത്തിയാക്കുകയാണ് കാഴ്ചബംഗ്ലാവിലെ ജീവനക്കാർ. അവരുടെ വൃത്തിയാക്കലിനോട് പൂർണമായും സഹകരിക്കുന്ന കാണ്ടാമൃഗക്കുഞ്ഞാണ് വീഡിയോയുടെ ഹൈലൈറ്റ്. ശരീരത്തിലെ വിവിധഭാഗങ്ങൾ അവർക്കുമുന്നിൽ കാട്ടുന്ന ഈ മൃഗം വൃത്തിയാക്കൽ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്. എല്ലാം കഴിഞ്ഞ് നന്ദി സൂചകമായി വാലു മടക്കിയ കാണ്ടാമൃഗത്തിനേയും 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 'വാലുകൾ മുകളിലേക്കുയർത്തുന്ന കാണ്ടാമൃഗക്കുട്ടി. രണ്ട് ഇഞ്ചുവരെ കനമുള്ള തൊലിയാണ് കാണ്ടാമൃഗങ്ങളുടേതെന്ന് നിങ്ങൾക്കറിയാമോ? അതിനെ അപേക്ഷിച്ച് നമ്മുടെ കൺപോളകളുടെ കനം 0.5 മില്ലിമീറ്ററും കാൽപാദത്തിന്റെ കനം 4 മില്ലിമീറ്ററും വരെയേ ഉള്ളൂ. എങ്കിലും ചില മനുഷ്യർക്ക് വല്ലാത്ത തൊലിക്കട്ടിയാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായെത്തിയത്.

Content Highlights: Rhinocer enjoying cleaning session viral video