നുഷ്യരുമായി വളരെ വേഗത്തിൽ ഇണങ്ങുന്ന കൂട്ടരാണ് നായ്ക്കൾ. നന്നായി അടുത്തുകഴിഞ്ഞാൽ മനുഷ്യർക്കൊപ്പം നടക്കാനും കളിക്കാനും മാത്രമല്ല അവരുടെ ജിം ട്രെയിനർ വരെയായി മാറും ഇക്കൂട്ടർ! അത് വ്യക്തമാക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വ്യായാമമുറകൾ ചെയ്യുന്ന ഉടമയെ അതിനായി സഹായിക്കുന്ന നായയാണ് വീഡിയോയിലെ താരം. വ്യായാമത്തിനായുള്ള വസ്ത്രങ്ങളൊക്കെ ധരിച്ച് നിലത്ത് കിടന്ന് സിറ്റ്അപ്പ് ചെയ്യുന്ന വ്യക്തിയെ വീഡിയോയിൽ കാണാം. അങ്ങനെ ചെയ്യുന്നതിനിടയിൽ ഒരു ചെറിയ സഹായമൊക്കെ വേണമെന്ന് തോന്നയിട്ടാകാം നമ്മുടെ നായക്കുട്ടനെ വിളിച്ചത്. സ്വന്തം യജമാനൻ വിളിച്ചാൽപ്പിന്നെ സഹായിക്കാതെ ഇരിക്കാനാകുമോ? അപ്പോൾത്തന്നെ ആളുടെ പേഴ്സണൽ ജിം ട്രെയിനറായി ഈ നായ. സിറ്റ്അപ്പ് ചെയ്യുമ്പോൾ കാലിനെ നിലത്ത് ഉറപ്പിച്ച് വെക്കുന്ന ജോലിയാണ് നമ്മുടെ നായ ചെയ്യുന്നത്.

'ഒരു പേഴ്സണൽ ട്രെയിനറെ നോക്കിനടക്കുകയാണോ നിങ്ങൾ' എന്ന ക്യാപ്ഷനോടെ സൈമൺ ബി.ആർ.എഫ്.സി ഹോപ്കിൻസെന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആയിരക്കണക്കിന് പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. എന്തായാലും നായക്കുട്ടന്റെ ഈ ട്രെയിനർ അവതാരം സോഷ്യൽമീഡിയ ഏറ്റെടുത്ത മട്ടാണ്.

Content Highlights: Pet dog helps hooman during his workout video goes viral