വിദ്യാർഥികളും അധ്യാപകരും നേരിട്ട് കാണാത്ത കോവിഡ് കാലത്തെ അധ്യാപകദിനം. 1962-ൽ അധ്യാപകദിനം ഇന്ത്യയിൽ ആചരിച്ചു തുടങ്ങിയപ്പോൾതൊട്ട് ഇത്രയും ദീർഘമായ സ്കൂൾ അവധിദിനങ്ങൾ ഉണ്ടായിട്ടില്ല. ഫോണിലൂടെയും ടി.വി. യിലൂടെയും ഇൻർനെറ്റിലൂടെയും മാത്രമുള്ള കാഴ്ചകളാണ് ഈ വർഷം അധ്യാപകരും വിദ്യാർഥികളും തമ്മിൽ. സെപ്റ്റംബർ അഞ്ചിനാണ് എല്ലാ വർഷവും ഇന്ത്യയിൽ അധ്യാപക ദിനമാചരിക്കുന്നത്.

അധ്യാപകരുടെ സാമൂഹിക-സാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകവൃത്തിയോട് ഡോ. രാധാകൃഷ്ണന് വലിയ സ്നേഹവും ആദരവുമാണുണ്ടായിരുന്നത്.


ഒരുരാജ്യം അഴിമതിരഹിതവും അഴകുള്ള മനസ്സുകളുള്ളവരുടേതുമാക്കാൻ ഒരു സമൂഹത്തിലെ മൂന്ന് വിഭാഗക്കാർക്ക് സാധിക്കും. അച്ഛൻ, അമ്മ, അധ്യാപകൻ എന്നിവരാണവർ - എ.പി.ജെ. അബ്ദുൽകലാം

ഒരുപുസ്തകം, ഒരുപേന, ഒരുകുട്ടി, ഒരു അധ്യാപകൻ- ഇത്രയുംകൊണ്ട് ഒരു ലോകത്തെ മാറ്റിമറിക്കാനാവും - മലാല യൂസുഫ് സായി

Content Highlights: National teacher's day 2020