സ്വന്തം വീടിനെ മാത്രമല്ല നമ്മള്‍ ഉള്‍പ്പെടുന്ന പരിസ്ഥിതിയെ കൂടി സ്‌നേഹിക്കുമ്പോഴേ നല്ല മനുഷ്യരാകൂ എന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം. പരിസ്ഥിതിയുമായി സൗഹൃദത്തിലാകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.

  • മിഠായിക്കവറുകളും മറ്റ് അവശിഷ്ടങ്ങളും ഒരിക്കലും വഴിയില്‍ കളയരുതെന്നും അത് വേസ്റ്റ്കുട്ടയില്‍ തന്നെ ഇടണമെന്നും പറയുക.
  • കടലിലോ പുഴയിലോ പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റ് സാധനങ്ങളും വലിച്ചെറിയരുത് എന്ന് നിര്‍ദ്ദേശിക്കാം.
  • ചെറിയ അടുക്കളത്തോട്ടമൊരുക്കാനും പൂച്ചെടികള്‍ നടാനും കുഞ്ഞുങ്ങളെ കൂടെ കൂട്ടാം.
  • പക്ഷികള്‍ക്കായി ഒരു കൊച്ചു പാത്രത്തില്‍ വെള്ളം പറമ്പില്‍ കൊണ്ടുവയ്ക്കാം.
  • ചെടികള്‍ വെറുതെ പിഴുതു കളയരുതെന്ന് പറഞ്ഞു കൊടുക്കണം. പൂക്കള്‍ ചുമ്മാ നുള്ളിക്കളയരുതെന്നും പറയണം.
  • പൂമ്പാറ്റയെയും തുമ്പിയേയും പിടിക്കുക, പൂച്ചയെ കല്ലെറിയുക, ഉറുമ്പിനെയും മറ്റും കൊല്ലുക എന്നിവയൊക്കെ കുട്ടികള്‍ സാധാരണ ചെയ്യാറുണ്ട്. എന്നാല്‍ മനുഷ്യരോടെന്ന പോലെ ജീവികളോടും കരുണ കാണിക്കണമെന്നും അവര്‍ കൂടി ഈ ഭൂമിയുടെ അവകാശികളാണെന്നും പറഞ്ഞു കൊടുക്കുക.
  • മരങ്ങള്‍ നട്ടു പിടിപ്പിക്കാനും അവ നനയ്ക്കാനുമെല്ലാം അവരെ ശീലിപ്പിക്കാം. 

Content Highlights: minnaminni editorial for parents to create awareness on environment