ട്ടു വയസ്സുള്ള ലുലു എന്ന നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്. ഉടമയുടെ മരണത്തെത്തുടർന്ന് 5 മില്ല്യൺ യു.എസ്. ഡോളറാണ് ലുലുവിന് അവകാശമായി ലഭിച്ചിരിക്കുന്നത്. ഏകദേശം 36 കോടിയിലധികം ഇന്ത്യൻ രൂപ! യു.എസിലെ ടെന്നസിയിലെ നാഷ്വില്ലിൽ താമസിച്ചിരുന്ന ഹൂമാൻ ബിൽ ഡോറിസ് ആയിരുന്നു ലുലുവിന്റെ ഉടമ. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. മികച്ച ഒരു ബിസിനസ്സുകാരനായ ബിൽ വിവാഹം കഴിച്ചിരുന്നില്ല.

ലുലുവിനെ പരിചരിക്കുന്നതിനായുള്ള പണം ഒരു ട്രസ്റ്റിന് നൽകാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അവൻ ലുലുവിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായി ഡോറിസിന്റെ സുഹൃത്ത് മാർത്ത ബർട്ടൺ പറയുന്നു. യാത്രയ്ക്കിടയിലും ലുലുവിനെ പരിചരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നതായും അവർ പറഞ്ഞു. ലുലു ഇപ്പോൾ മാർത്തയുടെ സംരക്ഷണത്തിലാണ്. എന്തായാലും നായയുടെ പ്രതിമാസ ചെലവുകൾക്കായി അവർ പണം നൽകുമെന്ന് പറയുന്നു. ബോർഡർ കോളി എന്ന ലുലു ഇനി കോടികൾ നേടിയ നായ എന്നറിയപ്പെടും.


Content highlights :lulu eight year old dog she acquired crores following a death of a owner