ളർത്തുമൃഗങ്ങളെ ഇഷ്ടമല്ലാത്ത കുട്ടികളുണ്ടാവില്ല. അവർക്കൊപ്പമുള്ള കളികളും അവരുടെ പരിചരണവുമെല്ലാം കുട്ടികൾ ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ്. അങ്ങന വളർത്തുമൃഗത്തെ പരിചരിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ വളർത്തുനായയ്ക്കൊപ്പം ഒരു കിടക്കയിൽ വീഡിയോയും കണ്ടിരിക്കുന്ന കുരുന്നിനെ ദൃശ്യത്തിൽ കാണാം. വീഡിയോ കാണുന്നതിനിടയിൽത്തന്നെ നായയെ തലോടാനും കുട്ടി മറക്കുന്നില്ല. ഏറെ സ്നേഹത്തോടെ അതിനെ തഴുകിയുറക്കിക്കൊണ്ടാണ് അവളുടെ വീഡിയോ കാണൽ.

സൈമൺ ബി.ആർ.എഫ്.സി ഹോപ്കിൻസെന്ന ട്വിറ്റർ അക്കൗണ്ടിലാണ് 22 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എത്ര മനോഹരമാണിതെന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് അഭിപ്രായങ്ങൾ കുറിച്ചത്. ഒരു ജീവിതകാലത്തേക്കുള്ള സൗഹൃദമെന്നും എത്ര സുന്ദരമായ കാഴ്ചയെന്നും പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു.

Content Highlights: Little girl watches film with pet dog video goes viral