ചെറിയ കുട്ടികളെക്കൊണ്ട് ഇഷ്ടമുള്ള ഭക്ഷണംപോലും കഴിപ്പിക്കുന്നത് ഭഗീരഥ പ്രയത്നമാണ്. ഇഷ്ടപ്പെടാത്ത ഭക്ഷണമാണെങ്കിൽപ്പിന്നെ പറയുകയേ വേണ്ട. ആ ഭാഗത്തേക്കവർ തിരിഞ്ഞുനോക്കില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തയായ ഒരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

തന്റെ അമ്മ തരുന്ന ഭക്ഷണമെന്തായാലും അതിന് ഒരു കുറ്റവും പറയാതെ കഴിക്കുന്ന പൈപ്പറെന്ന കൊച്ചുമിടുക്കിയാണ് ഈ വീഡിയോയിലെ താരം. അമ്മ നൽകിയ സ്പെഗാറ്റി കഴിക്കാനേറെ ബുദ്ധിമുട്ടുന്ന പെപ്പറിനെ വീഡിയോയിൽ കാണാം. എന്നാൽ ഭക്ഷണം എങ്ങനെയുണ്ടെന്ന അമ്മയുടെ ചോദ്യത്തിന് നന്നായിട്ടുണ്ടെന്ന് ചിരിച്ചുകൊണ്ട് പറയാൻ അവൾ ശ്രമിക്കുന്നുണ്ട്. അമ്മയെ വിഷമിപ്പിക്കാതിരിക്കാനാണ് അവളുടെ ശ്രമം. കഴിച്ചത് പുറത്തേക്ക് തികട്ടി വന്നിട്ടുപോലും അവൾ ഭക്ഷണത്തെക്കുറിച്ച് മോശമായി ഒന്നും പറയുന്നില്ലെന്നും വീഡിയോയിൽ കാണാം.

പെപ്പറിന്റെ അമ്മയായ ആനി വിൽകിൻസ് തന്നെയാണ് മുൻപ് ചിത്രീകരിച്ച മകളുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നാലു ലക്ഷത്തിലേറെപ്പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. അമ്മയോടുള്ള ഈ കുരുന്നിന്റെ സ്നേഹത്തേയും കരുതലിനേയും പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തു വന്നത്.

Content Highlights: little girl pretends to like food made by her mom viral video