മ്മുടെ നാടിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരെ കാണുമ്പോൾത്തന്നെയൊന്ന് സല്യൂട്ടടിക്കാൻ തോന്നാറില്ലേ? നാടിനായി അവർ ചെയ്യുന്ന ത്യാഗങ്ങളെയോർത്ത് അവർക്കായി ഒരു സല്യൂട്ട് സമ്മാനിക്കുന്ന ബാലന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

വഴിയിലൂടെ നടന്നുവരുന്ന പട്ടാളക്കാരെ കാണുന്നതും സല്യൂട്ടടിക്കുന്ന കുഞ്ഞു ബാലനെ നമുക്ക് വീഡിയോയിൽ കാണാം.

പട്ടാളക്കാർ അടുത്തെത്തിയതും അവന്റെ സല്യൂട്ടടിയിലെ ചില പിശകുകൾ തിരുത്തിക്കൊടുക്കുന്നുണ്ട്. അതെല്ലാം മനസ്സിലാക്കി ഉടൻ തന്നെ തിരുത്തുന്നുമുണ്ട് ഈ കുരുന്ന്. മൂന്നിലേറെ തവണയാണ് അവർ പട്ടാളക്കാർക്ക് മുന്നിൽ സല്യൂട്ടടിക്കുന്നത്. ലേയിലെ ഒരു സൈനികനാണ് 14-സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ദൃശ്യം പകർത്തിയിരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'ഭാവി ഇന്ത്യയുടെ വളർന്നുവരുന്ന പട്ടാളക്കാരൻ. ലേയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കാഴ്ച, എന്റെ ദിവസം ഇവൻ ധന്യമാക്കി. ജയ്ഹിന്ദ്' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമെന്റുമായെത്തിയത്. 1.73 ലക്ഷത്തിലേറെപ്പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞത്.

Content Highlights: Little boy from Leh salutes passing soldiers, they teach him the correct way video goes viral