യറ്റിൽ ലൈറ്റ് കത്തുന്ന ഒരു തവള. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായൊരു വീഡിയോയാണിത്. ശരിക്കും ശരീരത്തിൽ ലൈറ്റുള്ള തവള തന്നെയാണോയിതെന്ന് വീഡിയോ കണ്ട് ചിലരെങ്കിലും സംശയിച്ചു. നിങ്ങളും അങ്ങനെ കരുതിയെങ്കിൽത്തെറ്റി.

ഒരു കുഞ്ഞു മിന്നാമിന്നിയെ വിഴുങ്ങിയ തവളയുടെ വയറാണ് 'പ്രകാശപൂരിതമായത്'. ഒരു ഭിത്തിയിൽ അനങ്ങാതെയിരിക്കുന്ന തവളയുടെ വയറ്റിൽ നിന്ന് ചെറിയ ഇടവേളകളിൽ ലൈറ്റ് കത്തുന്നത് വീഡിയോയിൽ കാണാം. സൂക്ഷിച്ചു നോക്കിയാൽ അതൊരു മിന്നാമിനുങ്ങിന്റെ പ്രകാശമാണെന്ന് മനസ്സിലാകും.

നേച്ചർ ഈസ് ലിറ്റ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് 14 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 83,000-ലേറെ ആൾക്കാരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. രസകരമായ പല കമെന്റുകളുമാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

Content Highlights: Frog swallows a firefly, and its stomach start to light video goes viral