ക്ഷണം തലകുത്തി നിന്ന് കഴിക്കുന്ന ഒരു പക്ഷിയുണ്ട്. ഫ്‌ളമിംഗോ (Flamingo). അവയുടെ കൊക്കിന്റെ പ്രത്യേക ആകൃതിയാണ് ഇതിന് കാരണം. കൊക്കിന്റെ മുകള്‍ഭാഗം താഴെ വരും വിധം തല വെള്ളത്തില്‍ താഴ്ത്തിയാണ് ഇവ ഭക്ഷണം കഴിക്കുന്നത്. ചുവന്ന പര്‍പ്പിള്‍ നിറമുള്ള തൂവലുകള്‍ കാരണം ഫ്‌ളമിംഗോകളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ആഴമില്ലാത്ത തടാകങ്ങള്‍, കണ്ടല്‍ ചതുപ്പുകള്‍, ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ മണല്‍ദ്വീപുകളിലാണ് ഈ പക്ഷികള്‍ വസിക്കുന്നത്. 

ജലജീവികളും പായലുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം. പക്ഷേ, മുട്ട വിരിഞ്ഞു വരുന്ന ഫ്‌ളമിംഗോ കുഞ്ഞുങ്ങള്‍ക്ക് സാധാരണ രീതിയിലുള്ള കൊക്കുകളാണ് ഉണ്ടാവുക. ഇത് പിന്നീടാണ് വളഞ്ഞുവരുന്നത്. ഫ്‌ളമിംഗോ കുഞ്ഞുങ്ങള്‍ക്ക് അമ്മയും അച്ഛനും തങ്ങളുടെ കൊക്കിലൂടെ വരുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ക്രോപ് മില്‍ക്ക് ആണ് ആദ്യകാലത്ത് നല്‍കുക. ഇതിന് ചുവന്ന നിറമാണ്. മനുഷ്യരെപ്പോലെ ഇവയും ചങ്ങാതിമാരെ തിരഞ്ഞെടുക്കാറുണ്ട്. വര്‍ഷങ്ങളോളം ആ ചങ്ങാത്തം തുടരുകയും ചെയ്യും.ലോകത്താകെ ആറുതരം ഫ്‌ളമിംഗോ ഇനങ്ങളാണുള്ളത്. വലിയ കോളനികളായാണ് ഇവ താമസിക്കുന്നത്. ഒരു കോളനിയില്‍ ദശലക്ഷം പക്ഷികളുണ്ടാകും. വിശ്രമിക്കാന്‍ തോന്നുമ്പോള്‍ ഫ്‌ളമിംഗോകള്‍ ഒരു കാലില്‍ നില്‍ക്കുന്നു.

Content highlights : flamingo bird when they eat their head is positioned upside-down