ഞ്ച് പെൺകുട്ടികൾക്ക് ശേഷം പിറന്ന രണ്ടനുജന്മാർ. അവരെ കാണാനും ലാളിക്കാനുമായി ഓടിയെത്തിയ 'ചേച്ചിയമ്മമാർ'. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ കാഴ്ചയാണിത്. അഞ്ച് പെൺകുട്ടികൾക്ക് ശേഷമുണ്ടായ ഇരട്ട ആൺകുട്ടികളെ ആദ്യമായി കാണാനെത്തുന്ന ചേച്ചിമാരുടെ വീഡിയോയാണിത്.

മാസ്കെല്ലാം ധരിച്ച് ആശുപത്രി മുറിയുടെ വാതിൽ തുറന്ന് വരിവരിയായി എത്തുന്ന ചേച്ചിമാരെ വീഡിയോയിൽ കാണാം. കുഞ്ഞാവകൾക്ക് അടുത്തെത്തിക്കഴിഞ്ഞതും അവരെ തൊട്ടുനോക്കാനും ലാളിക്കാനുമെല്ലാമുള്ള മൽസരമാണ് ഇവർ. ''അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ട ആൺകുട്ടികളെ കാണാൻ കുഞ്ഞേച്ചിമാരുടെ വരവ് കണ്ടോ'' എന്ന തലക്കെട്ടോടെ വിവിധ സമൂഹ മാധ്യമ പേജുകളിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

കുഞ്ഞനിയന്മാരെ ആദ്യമായി കണ്ടതിന്റെ സന്തോഷവും അദ്ഭുതവുമെല്ലാം ഈ ചേച്ചിമാരിലുണ്ട്. കുട്ടികളുടെ കവിളിലും കയ്യിലുമെല്ലാം തൊട്ടുനോക്കി എത്ര സോഫ്റ്റാ അല്ലേ എന്ന് ഒരാൾ പറയുമ്പോൾ ഇതിലാരാ മത്തായി, ജോസഫ് എന്ന ചോദ്യമാണ് അടുത്തയാൾക്ക്. കണ്ണുംപൂട്ടി ഉറങ്ങുന്ന ഇരട്ടക്കുട്ടികൾ എണീറ്റതും അവരെ കളിപ്പിക്കാനുള്ള ആവേശത്തിലാണ് ഈ ചേച്ചിമാരെന്നും കാണാം.

Content Highlights: Five sisters visit-twin brothers at hospital viral video