മൊബൈൽ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് കൂട്ടുകാർക്ക് സങ്കല്പിക്കാനാവുമോ? എന്നാൽ, നമ്മുടെ നാട്ടിൽ കൈയിൽ കൊണ്ടുനടന്ന് സംസാരിക്കാവുന്ന ഇത്തരം ഫോൺ വന്നിട്ട് ആകെ 25 വർഷമേ ആയിട്ടുള്ളൂ.

ഇന്ത്യയിലെ ആദ്യ മൊബൈൽ സംസാരം

1995 ജൂലായ് 31-ന്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈൽ വിപ്ലവത്തിന് തുടക്കമിട്ടത്. മോദി ടെൽസ്ട്ര ആയിരുന്നു അന്ന് ഈ സർവീസ് ലഭ്യമാക്കിയ കമ്പനി. പിന്നീട് ഇത് സ്പൈസ് മൊബൈൽ എന്നുപേരുമാറ്റി.

കേരളത്തിൽ ആദ്യം

1996 സെപ്റ്റംബർ 17-ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള അന്നത്തെ ദക്ഷിണമേഖല കമാൻഡന്റ് എ.ആർ. ടണ്ഡനുമായി സംസാരിച്ചാണ് ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരി കമലാ സുരയ്യയും ചടങ്ങിൽ സംബന്ധിച്ചു. ബി.എസ്.എൻ.എൽ. കേരളത്തിൽ എത്തിയത് 2002-ലാണ്.

ലോകത്തിൽ മൊബൈൽ സംസാരം

ലോകത്ത് ആദ്യമായി മൊബൈലിൽ സംസാരിച്ചത് 1973 ഏപ്രിൽ 3-ന്. മോട്ടറോള കമ്പനിയിലെ ഡോ. മാർട്ടിൻ കൂപ്പർ രൂപകല്പന ചെയ്ത മൊബൈലിൽ നിന്ന് അദ്ദേഹം തന്നെയാണ് ആദ്യമായി സംസാരിച്ചത്.

Content Highlights: first mobile phone call was made in India 25 years ago