ഡഗാസ്കർ ദ്വീപിൽ മാത്രം കണ്ടുവരുന്ന ഒരു ജീവിയാണ് ലെമുർ (Lemur). കടുത്ത വംശനാശഭീഷണി നേരിടുന്ന ഒരു ജീവി കൂടിയാണ് ഇവ. ഈ ജീവികൾ നന്നായി നൃത്തം ചെയ്യുന്നവർ കൂടിയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. യു.കെ.യിലെ ചെസ്റ്റർ മൃഗശാലയാണ് നൃത്തം ചെയ്യുന്ന ലെമുറിന്റെ വീഡിയോ പുറത്തുവിട്ടത്. അപൂർവമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. ഈ ജീവികളെപ്പറ്റി വളരെ കുറച്ച് അറിവുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. കോക്വിറൽ സിഫാക്ക (Coquerel's sifaka) എന്നയിനം ലെമുർ ആണ് കൗതുകവും ആകർഷണീയതയും നിറയ്ക്കുന്ന രീതിയിൽ നൃത്തം ചെയ്യുന്നത്.

മഡഗാസ്കറിൽ മാത്രം കണ്ടുവരുന്ന ഇവ കടുത്ത വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ ഐയുസിഎൻ (IUCN) റെഡ് ലിസ്റ്റിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ ലെമുറുകൾ ചാടിച്ചാടി പോകുകയും ചുറ്റിക്കറങ്ങുകയും ചെയ്യുന്നു. വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചതുപോലെ അവിശ്വസനീയവും അപൂർവവുമായി കാഴ്ച തന്നെയാണിത്. ആവാസവ്യവസ്ഥയുടെ വലിയ തോതിലുള്ള നഷ്ടം ഇവയുടെ ജനസംഖ്യ 30 വർഷത്തിനുള്ളിൽ 80 ശതമാനമായി കുറഞ്ഞതിന് കാരണമായി. മൃഗശാലയിലെ സംരക്ഷണ പ്രവർത്തകർ ലെമുറുകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നുണ്ട്.

Content highlights :endangered primate lemur dancing inside forest rare seen video viral