കുരങ്ങുകളിലെ ഏറ്റവും ചെറിയ ഇനമാണ് ഗിബ്ബണുകൾ (Gibbon). ഏഷ്യയുടെ പല ഭാഗങ്ങളിലും വ്യാപകമായി കാണപ്പെട്ടിരുന്ന ഇവ വനനശീകരണത്തിന്റെയും വേട്ടയാടലിന്റെയും ഫലമായി വംശനാശം നേരിടുകയാണ്. വംശനാശത്തിൽനിന്നും ഈ കുരങ്ങുകളെ രക്ഷപ്പെടുത്താനായി യൂറോപ്പിലെ മൃഗശാലകൾ ശ്രമിക്കുകയാണിപ്പോൾ. ശ്രമം ഫലം കാണുകയാണിപ്പോൾ. ബോസ്നിയയിലെ സരജേവോ മൃഗശാലയിലേക്ക് കഴിഞ്ഞദിവസം ഒരു ജോഡി (ആണും പെണ്ണും) സ്വർണ കവിൾത്തട ഗിബ്ബണുകൾ (Golden- Cheeked Gibbon) എത്തി.

കഴിഞ്ഞ മാർച്ചിൽ അവയുടെ ആവാസവ്യവസ്ഥയുടെ നിർമാണം ആരംഭിച്ച് ഒരു വർഷത്തോളമായി അവയുടെ വരവിന് കാത്തിരിക്കുകയായിരുന്നുവെന്ന് മൃഗശാലയുടെ വക്താവ് അൽഡിജാന ഹംസ പറഞ്ഞു. ചെറിയ ഒരു കൃത്രിമ തടാകത്തിന്റെ മധ്യഭാഗത്തുള്ള ദ്വീപിലാണ് ഇവയ്ക്കായി കെട്ടിടം നിർമിച്ചിരിക്കുന്നത്. 65 വർഷങ്ങൾക്കു മുമ്പ് സ്ഥാപിക്കപ്പെട്ട സരജേവോ മൃഗശാലയുടെ ഒരു വഴിത്തിരിവായിരുന്നു ഗിബ്ബണുകളുടെ വരവ്.

യൂറോപ്യൻ പദ്ധതിപ്രകാരം വംശനാശം നേരിടുന്ന ഈ മൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാകാൻ സരജേവോയ്ക്കും കഴിഞ്ഞത് പദ്ധതിയുടെ വിജയമായി കാണുന്നുവെന്ന് സരജേവോ സർവകലാശാലയിലെ വെറ്ററിനറി ഫാക്കൽറ്റിയിലെ ലക്ചറർ വേദാദ് പറഞ്ഞു.

Content highlights :endangered golden cheeked gibbons reached in sarajevo zoo