ഹജീവികളെ രക്ഷിക്കാൻ എന്ത് സാഹസത്തിനും മൃഗങ്ങൾ മടിക്കാറില്ല. ആർക്കെങ്കിലും എന്തെങ്കലുമൊരപകടം സംഭവിച്ചാൽ 'രക്ഷാപ്രവർത്തന'ത്തിനായി മുന്നിൽ നിൽക്കും അവർ. ഇങ്ങനെ അപകടത്തിൽപ്പെട്ട ഇംപാലയെ (ഒരിനം ആഫ്രിക്കൻ മാൻ) രക്ഷിക്കുന്ന ആനയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.

കാട്ടിലെ തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്ന ആനക്കൂട്ടവും അവർക്ക് സമീപം ചതുപ്പിൽപ്പെട്ട് പോകുന്ന മാനുമാണ് വീഡിയോയിലെ കേന്ദ്ര കഥാപാത്രങ്ങൾ. തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ മാനിന്റെ കാൽ ചതുപ്പിൽപ്പെട്ടു പോകുന്നു. മറ്റൊന്നും നോക്കാതെ ചതുപ്പിൽപ്പെട്ട മാനിനെ രക്ഷിക്കാനാണ് ആന ശ്രമിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുഷാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 'അവർക്ക് പരസ്പരം അറിയില്ല, ഇനിയൊരിക്കലും ചിലപ്പോഴവർ കണ്ടുമുട്ടിയെന്നു വരില്ല, പക്ഷേ അതൊന്നും ചതുപ്പിൽപ്പെട്ട മാനിനെ രക്ഷിക്കുന്നതിൽ നിന്ന് ആനയെ പിന്നോട്ട് വലിക്കുന്നില്ല' ഈ അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധിപ്പേരാണ് പ്രതികരണവുമായെത്തിയത്. 8,000-ലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

Content Highlights: Elephant saves an impala stuck in a waterhole with its leg video goes viral