കാസർകോട്: വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം-രണ്ടിലെ എട്ടാം ക്ലാസുകാരിയുടെ ഗാനം സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ. 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്' പ്രചാരണത്തിന്റെ ഭാഗമായി ഹരിനന്ദ ആലപിച്ച ഹിമാചലി ഗാനമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.

'മകൾ ഹരിനന്ദയുടെ ശോഭനമായ ഭാവിക്ക് ദേവഭൂമിയായ ഹിമാചലിന്റെ എല്ലാ ആശംസകളും'-അദ്ദേഹം അഭിനന്ദനസന്ദേശമായി ഫെയ്സ്ബുക്കിൽ കുറിച്ചു. സ്കൂളിൽ ലളിതഗാന മത്സരങ്ങളിൽ സമ്മാനം നേടിയ ഈ കൊച്ചുമിടുക്കിയെ വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ ദീപികാ താക്കൂറാണ് 'അമ്മ പുച്ച്ടി' എന്ന ഗാനം പഠിപ്പിച്ചത്.

പയ്യന്നൂർ കാങ്കോലിലെ അധ്യാപകദമ്പതിമാരായ ജഗദീഷിന്റെയും രേഖയുടെയും മകളാണ്. എടനീർ സ്വാമിജീസ് സ്കൂളിൽനിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയ നവജ്യോത് സഹോദരനാണ്.

Content Highlights: Ek Bharat Shreshth Bharat programme, harinanda's himachali song was shared by himachal pradesh chief minister, viral video