പ്പോൾ തമ്മിൽക്കണ്ടാലും തല്ലുകൂടുന്ന ജീവികളാണ് നായയും പൂച്ചയും. അവരുടെ ഈ വഴക്കുകൾ പല വീഡിയോയിലും നമ്മൾ കണ്ടിട്ടുമുണ്ടാകും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട തോബിയയെന്ന നായയാണ് വീഡിയോയിലെ താരം. കൂടെ കളിക്കാനായി ഒരു പൂച്ചയോട് അഭ്യർഥിക്കുന്ന നായയെ വീഡിയോയിൽ കാണാം. പൂച്ചയുടെ മുന്നിൽ ആവേശത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുകയാണ് തോബിയ. എന്നാൽ അവന്റെ കളിയിലൊന്നും ഒരു താൽപ്പര്യവും പ്രകടിപ്പിക്കാതെ മാറി നിൽക്കുകയാണ് പൂച്ച. അവസാനം സഹികെട്ട് കളിമതിയാക്കുന്ന നായയേയും വീഡിയോയിൽ കാണാം.


'എന്തുകൊണ്ടാണീ പൂച്ച എന്റെയൊപ്പം കളിക്കാത്തത്' എന്ന ക്യാപ്ഷനോടെ ഹ്യൂമർ ആൻഡ് ആനിമൽ എന്ന ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം ആൾക്കാരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 2,000-ലധികം ഫോളോവേഴ്സുള്ള നായയാണ് തോബിയ.

Content Highlights: Dog tries to play with unwilling cat video goes viral