ല്ല ഭക്ഷണത്തെക്കുറിച്ച് കേട്ടാൽത്തന്നെ വായിൽ വെള്ളമൂറുന്നവരാണ് നമ്മളിൽ പലരും. അങ്ങനെ നമുക്ക് ഇഷ്മുള്ള ഭക്ഷണം കഴിക്കാനുള്ള അവസരം കിട്ടായാലോ? അതാലോചിച്ചാൽത്തന്നെ നമ്മളൊന്നു തുള്ളിച്ചാടിപ്പോകും. മൃഗങ്ങളുടെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് വ്യക്തമാക്കുകയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ.

ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട ബേക്കർ ബാർനെസ് നായയാണ് വീഡിയോയിലെ താരം. താൻ കാത്തിരുന്ന ഭക്ഷണം മുന്നിൽ വന്നത് കണ്ട് തുള്ളിച്ചാടുകയാണ് ബേക്കർ. നൃത്തം ചെയ്ത് ഭക്ഷണത്തിന് മുന്നിലേക്ക് വരുന്ന നായയെ വീഡിയോയിൽ കാണാം. 'വീ റേറ്റ് ഡോഗ്സ്' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ഇത് ബേക്കർ. അത്താഴത്തിന് സമയമാകുമ്പോഴെല്ലാം ഇവൻ നൃത്തം ചെയ്യും. അവന്റെ നൃത്തത്തിന് പത്തിൽ 14 മാർക്ക്'' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ 13 ലക്ഷത്തിലേറെപ്പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ബേക്കറിന് 14 മാർക്ക് കൊടുത്തത് കുറഞ്ഞുപോയെന്നും ഭക്ഷണമെല്ലാവർക്കും ഒരു വികാരമാണെന്നും എല്ലാമുള്ള രസകരമായ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ധാരാളം ആരാധകരുള്ള ബേക്കറിന്റെ ദിനചര്യകൾ പോലും ആരാധകർക്ക് മനഃപ്പാഠമാണ്. അത്താഴത്തിന് പുറമേ കാരറ്റ് കഴിക്കുന്നതും തടാകങ്ങളിൽ നീന്തിത്തുടിക്കുന്നതുമെല്ലാം ഏറെ ഇഷ്ടമുള്ള നായയാണ് ബേക്കർ.

Content Highlights: Dog dancing at the sight of food video goes viral