ല നിറങ്ങളിലുള്ള ബലൂണുകൾ കൊണ്ടലങ്കരിച്ച മേശയ്ക്ക് ഒരു വശത്തായി ചെറിയ ഒരു പിറന്നാൾ കേക്ക്, അത് മുറിക്കാൻ തയ്യാറായി നിൽക്കുന്ന ടെഡി, കൂടെ പ്രിയ സുഹൃത്ത് ഗിസ്മോയുമുണ്ട്. ഈ പിറന്നാൾക്കാരൻ ടെഡി ആരാണെന്നല്ലേ? അതൊരു കുഞ്ഞൻ പട്ടിക്കുട്ടിയാണ്.

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ടെഡിയുടെ പിറന്നാൾ ആഘോഷമാക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. തലയിലൊരു ബർത്ത്ഡേ തൊപ്പിയും വെച്ച് മേശയ്ക്കരുകിലിരിക്കുന്ന ടെഡി, ഇടയ്ക്ക് തന്റെ പ്രിയ സുഹൃത്തിനെ നോക്കുന്നതും വീഡിയോയിൽ കാണാം. മേശയ്ക്കരുകിൽ നിന്ന് മാറി കൂട്ടിയിട്ട ബലൂണുകൾക്കിടയിൽ ചുവന്ന തൊപ്പിയും ധരിച്ചിരിക്കുന്ന ടെഡിയേയും വീഡിയോയിൽ കാണാം.

'മിസ്റ്റർ ടെഡിടെഡ്സ്റ്റ'റെന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച 27-സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സൈബർലോകം ഏറ്റെടുത്തു കഴിഞ്ഞു. 84,000-ലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. നിറമാർന്ന ബലൂണുകൾക്കിടയിലിരിക്കുന്ന ടെഡിയുടെ ചിത്രവും ഇതേ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ടെഡിയുടെ പിറന്നാളിന് ആശംസകളുമായി ആയിരക്കണക്കിന് പേരാണ് ട്വിറ്ററിൽ കമെന്റുകളുമായെത്തിയത്.

Content Highlights: Dog celebrates birthday with best friend video goes viral