ഷ്ടമുള്ള ഭക്ഷണം കൺമുന്നിൽക്കണ്ടാൽ അറിയാതെയാണെങ്കിലും നമ്മളൊന്നു തുള്ളിച്ചാടി പോകില്ലേ? ഇക്കാര്യത്തിൽ മൃഗങ്ങളും നമ്മളെപ്പോലെ തന്നെയാണ്. അങ്ങനെ സന്തോഷപ്രകടനം നടത്തുന്ന നായ്ക്കുട്ടിയുടെ വീഡിയോയാണിപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.

ഉടമസ്ഥൻ തനിക്ക് നേരെ നീട്ടിയ ബ്രഡ്, വാലാട്ടിക്കൊണ്ട് വാങ്ങിയ ശേഷം അതിന്റെ സന്തോഷത്തിൽ തുള്ളിച്ചാടുന്ന നായ്ക്കുട്ടിയാണ് വീഡിയോയിൽ. ബ്രഡ് നിലത്തു വെച്ചശേഷം അതിന് ചുറ്റുമായി ചാടുന്ന നായ്ക്കുട്ടി, ഇടയ്ക്കിടെ യജമാനനെ നോക്കുന്നുമുണ്ട്.

വെൽകം ടു നേച്ചർ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് 27-സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ അപ്ലോഡ്‌ ചെയ്തത്. 50,000-ലധികം ആൾക്കാരാണ് ഇതിനോടകം വീഡിയോ കണ്ടത്. എത്ര ക്യൂട്ടാണ് ഈ നായ്ക്കുട്ടി, മനോഹരമായ വീഡിയോ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ.

Content Highlights: Dog celebrates after getting a treat, viral video