ബോഗണ്‍വില്ല പൂവ് കണ്ടിട്ടില്ലേ? കടലാസ്പൂക്കള്‍. എന്നാല്‍, ബോഗണ്‍വില്ല എന്നത് ഒരാളുടെ പേരാണെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം?   ലൂയിസ് ബോഗണ്‍വില്ല എന്ന പേരില്‍ ഒരു ഫ്രഞ്ച് സഞ്ചാരിയുണ്ടായിരുന്നു.  വലിയ സാഹസിക സഞ്ചാരിയായിരുന്നു അദ്ദേഹം.

louis bougainvilleaഒരിക്കല്‍ അദ്ദേഹം തന്റെ യാത്രക്കിടയില്‍ പുതിയതരം പൂവ് കണ്ടെത്തി. പിന്നീട് ആ പൂവ് അത് കണ്ടെത്തിയ ആളുടെ പേരില്‍ത്തന്നെ അറിയപ്പെടാന്‍ തുടങ്ങി. അതാണ് നമ്മുടെ ബോഗണ്‍വില്ല അഥവ കടലാസുപൂവ്. ശാന്തസമുദ്രത്തിലെ ഒരു ദ്വീപിലാണ് അദ്ദേഹം ഈ പൂവ് കണ്ടെത്തിയത്. അതുകൊണ്ട് ആ ദ്വീപും അതേ പേരില്‍ അറിയപ്പെട്ടു. ബോഗണ്‍വില്ല ! 

Content highlights : curious story of bougainvillea flower